കമണ്ഡലു…ഈ വാക്ക് കേട്ടാല്‍ പുരാണങ്ങളിലൊക്കെയുള്ള മഹര്‍ഷിമാരെയാകും ഓര്‍മ്മവരുന്നത്. അല്ലേ? അവര്‍ ജലം കൊണ്ടുനടക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു പാത്രം. എന്നാല്‍ കമണ്ഡലു യഥാര്‍ഥത്തില്‍ ഒരു മരത്തില്‍ കാണുന്ന കായയാണെന്ന് എത്ര പേര്‍ക്ക് അറിയാം?
ഒരു തരം സപുഷ്പിയാണ് കമണ്ഡലു മരം. സ്വദേശം അമേരിക്കയാണത്രേ. ഇതിന്റെ കായകളുടെ പുറന്തോടിന് നല്ല കട്ടിയാണ്. പണ്ട് ഭാരതത്തില്‍ ഈ കായ്കളുടെ അകം ചുരണ്ടികളഞ്ഞാണ് കമണ്ഡലുവായി ഉപയോഗിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് കമണ്ഡലു മരം എന്ന പേര് ലഭിച്ചത്.
25 മുതല്‍ 40 അിയോളം വരെ ഉയരം വെക്കാറുള്ള ഈ വൃക്ഷത്തിന് വളരാന്‍ അനുയോജ്യം ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. കമണ്ഡലു കായകളിലെ വെള്ളത്തിന് ഔഷധഗുണമെന്നും വിശ്വസിക്കപ്പെടുന്നു.
Discussion about this post