Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

വഴുതനയിലെ ചെടി കരിച്ചിലും കായ്ചീയലും തടയാം

Agri TV Desk by Agri TV Desk
September 29, 2020
in പച്ചക്കറി കൃഷി
28
SHARES
Share on FacebookShare on TwitterWhatsApp

ഫോമോപ്സിസ് വിഭാഗത്തിൽപെട്ട കുമിൾ മൂലമാണ് വഴുതനയിൽ ചെടി കരിച്ചിലും കായ് ചീയലുമുണ്ടാക്കുന്നത്. ഈ രോഗം ആദ്യം ഇലകളെയും തണ്ടുകളേയുമാണ് ബാധിക്കുന്നത്. ഇലകളിലും തണ്ടുകളിലും ചാര നിറത്തിലോ തവിട്ടു നിറത്തിലോ ഉള്ള പുള്ളികൾ കാണാം. ഇവ പിന്നീട് വലുതാകുകയും കൂടിച്ചേരുകയും ചെയ്യും. ക്രമേണ ഇല കൊഴിയുന്നതും തണ്ടുകൾ ഉണങ്ങുന്നതും കാണാം. കുമിളിന്റെ വളർച്ച കറുത്ത കുത്തുകളായി കാണപ്പെടുന്നു. ഫോംമോപ്സിസ് ഫംഗസിന്റെ ആക്രമണത്താൽ കായകളിലും തവിട്ടു നിറത്തിലോ കറുപ്പ് നിറത്തിലോ ഉള്ള പാടുകൾ ഉണ്ടാവുകയും അവ ക്രമേണ വലുതായി കായകളുടെ ഉൾഭാഗത്തെ ബാധിക്കുകയും കായകൾ മൊത്തമായി ചീഞ്ഞ് പോകുകയും കൊഴിയുകയും ചെയ്യുന്നു. രോഗംബാധിച്ച കായലുകളിലും കുമിളിന്റെ വളർച്ച കാണാം. മണ്ണിനോട് ചേർന്നു നിൽക്കുന്ന കായകളിലും കായ്തുരപ്പന്റെ ആക്രമണം ബാധിച്ച കായകളിലും ഈ രോഗം വളരെ തീവ്രമായി കണ്ടുവരുന്നു

നിയന്ത്രണ മാർഗങ്ങൾ

രോഗം ബാധിച്ച സസ്യഭാഗങ്ങൾ മുറിച്ചുമാറ്റി തീയിട്ട് നശിപ്പിക്കണം. ഒപ്പം കൊഴിഞ്ഞുവീണ ഇലകളും കായ്കളും ശേഖരിച്ച് നശിപ്പിക്കുകയും വേണം. ഒരേയിടത്ത് സ്ഥിരമായി വഴുതന കൃഷി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം. ഒപ്പം വിള പരിക്രമണവും നടത്തണം. വെള്ളരി വർഗ്ഗത്തിൽപ്പെട്ട വിളകളോ  പയർ വർഗ്ഗത്തിൽപെട്ട വിളകളോ പരിക്രമണത്തിന് തിരഞ്ഞെടുക്കാം. വിത്ത് പാകുന്നതിന് മുൻപ് മിത്ര സൂക്ഷ്മാണുക്കളായ ട്രൈക്കോഡർമ അല്ലെങ്കിൽ സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു കിലോ വിത്തിന് എന്ന തോതിൽ വിത്തിൽ പുരട്ടി നടുന്നതും വളരെ നല്ലതാണ്. ഈ സൂക്ഷ്മാണുക്കൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുന്നതും രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം രണ്ടാഴ്ചയിലൊരിക്കൽ ഈ ലായനി ചെടികളിലും കായലുകളിലും തളിച്ചു കൊടുക്കുന്നതും രോഗത്തെ ചെറുക്കാൻ സഹായിക്കും. രോഗബാധ തീവ്രമാകുകയാണെങ്കിൽ രോഗം ബാധിച്ച സസ്യഭാഗങ്ങൾ മുറിച്ചുമാറ്റി ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിക്കാം. അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് 50WP രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ മതിയാകും. കായകൾ ഭാരം കൊണ്ടും മറ്റും മണ്ണിലേക്ക് തട്ടി നിൽക്കാറുണ്ട്. ഇത് രോഗം പകരാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ അത്തരം കായകൾ മുകളിലേക്ക് കെട്ടിവയ്ക്കാൻ ശ്രദ്ധിക്കണം. വെള്ളം ചെടികളുടെ ചുവട്ടിൽ മാത്രം ഒഴിക്കാൻ ശ്രദ്ധിക്കാം. ഇലകളും തണ്ടുകളും കായകളും നനയുന്നത് ഒഴിവാക്കാം.  രോഗബാധ കൂടുതലുള്ള ഇടങ്ങളിൽ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളായ ഹരിത, പൂസ് വൈഭവ് എന്നിവ കൃഷി ചെയ്യുന്നത് നല്ലതാണ്.

Share28TweetSendShare
Previous Post

കാർഷിക ബില്ലിൽ ഒപ്പുവച്ചു രാഷ്ട്രപതി – ആശങ്കയകലാതെ കർഷകർ

Next Post

ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാം

Related Posts

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ
പച്ചക്കറി കൃഷി

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?
അറിവുകൾ

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം
പച്ചക്കറി കൃഷി

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം

Next Post
winter crops

ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാം

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV