നമുക്കെല്ലാം സുപരിചതമായ ഒരു നാട്ടുമരമാണ് കടപ്ലാവ്. ശീമപ്ലാവ്, ബിലാത്തി പ്ലാവ്, ബ്രെഡ്ഫ്രൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്ന കടപ്ലാവിന്റെ ഉത്ഭവം ശാന്തസമുദ്ര ദ്വീപുകളിലാണെന്നാണ് കരുതുന്നത്. കടച്ചക്ക, ശീമച്ചക്ക എന്നൊക്കെ അറിയപ്പെടുന്നു ഇതിന്റെ ഫലം.
ഉഷ്ണമേഖല പ്രദേശങ്ങളാണ് കടപ്ലാവിന് വളരാന്‍ അനുയോജ്യം. കേരളത്തിന്റെ കാലാവസ്ഥ വളരെ യോജിച്ചതാണ്. നീര്‍വാര്‍ച്ചയുള്ള ചെമ്മണ്ണാണ് ഏറ്റവും അനുയോജ്യം. വളരെ കുറഞ്ഞ പരിചരണത്തില്‍ തന്നെ കടപ്ലാവില്‍ നിന്ന് ധാരാളം വിളവ് ലഭിക്കും.
നഴ്‌സറികളില്‍ നിന്ന് കടപ്ലാവിന്റെ തൈ ലഭിക്കും.അതുമല്ലെങ്കില്‍ കടപ്ലാവിന്റെ മൂത്ത വേരുകള്‍ മുറിച്ചെടുത്തും തൈകള്‍ ഉണ്ടാക്കാം. ആഴമില്ലാത്ത ചാലുകളില്‍ ആറ്റുമണല്‍ നിറച്ച് വേരുകള്‍ നടണം. നിത്യവും നനച്ചാല്‍ നടത്തിയാല്‍ ധാരാളം മുകുളങ്ങള്‍ ഉണ്ടാകും. തൈകള്‍ക്ക് ഒരടി ഉയരമായാല്‍ പ്രധാന കൃഷിസ്ഥലത്തേക്ക് മാറ്റിനടാവുന്നതാണ്. ഇതിന്റെ തടിയ്ക്ക് കാതലില്ല. ശാഖകള്‍ ബലമില്ലാത്തതും പെട്ടെന്ന് ഒടിഞ്ഞ് പോകുന്നവയുമാണ്.
നാല് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കടപ്ലാവ് കായിച്ചു തുടങ്ങും.സെപ്തംബര്‍-ഒക്ടോബര്‍,ജനുവരി-ഫെബ്രുവരി,ഏപ്രില്‍-മേയ് എന്നി മാസങ്ങളിലാണ് ചക്ക പാകമാകുന്നത്. ഇതിന്റെ കായയില്‍ അന്നജമാണ് പ്രധാനഘടകം.
മണ്ണില്‍ ഈര്‍പ്പം കുറയുമ്പോഴും വളം തികയാതെ വരുമ്പോഴും ചക്കകള്‍ ധാരാളം കൊഴിഞ്ഞുപോകാറുണ്ട്. ഹോര്‍മോണ്‍ പ്രയോഗം കൊണ്ട് കൃത്രിമ പരാഗണങ്ങള്‍ കൊണ്ടും ചിലസ്ഥലങ്ങളില്‍ ചക്കകൊഴിച്ചില്‍ ഒഴിവാക്കുന്നുണ്ട്.
Discussion about this post