ബ്രസീലിൽ നിന്നുള്ള പേര വർഗ്ഗ സസ്യമാണ് അറസാബോയ് .ഒരാൾ ഉയരെ താഴേയ്ക്കൊതുങ്ങിയ ശാഖകളുമായി വളരുന്ന ഇവയിൽ ഏക പത്രങ്ങളായ ചെറിയ ഇലകളാണ് കാണുന്നത് .വർഷം മുഴുവൻ പുഷ്പിച്ച് കായ് പിടിക്കുന്ന സ്വഭാവം. ഇലക്കവിളുകളിൽ വിരിയുന്ന വെള്ള പൂക്കൾക്ക് നേർത്ത സുഗന്ധവുമുണ്ട്. ഗോളാകൃതിയുള്ള കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറമായി തീരും. പുളികലർന്ന മധുരവും സുഗന്ധവും പഴങ്ങൾക്കുണ്ട്. പഴങ്ങൾ ജ്യൂസാക്കിയോ നേരിട്ടോ കഴിക്കാം. മൂപ്പെത്തുന്നതിനു മുമ്പ് കായ്കൾ അച്ചാറിടാനും നല്ലതാണ്. അറസാബോയ്
പഴങ്ങളിൽ കാണുന്ന വിത്തുകൾ കിളിർപ്പിച്ചെടുത്ത തൈകൾ നട്ടു വളർത്താം.
വെള്ള കെട്ടില്ലാത്ത വളക്കൂറുള്ള ഏതു സ്ഥലത്തും ഇവ വളർത്താം. മൂന്നു വർഷം കൊണ്ട് ചെടികളിൽ കായ്കൾ വിരിഞ്ഞു തുടങ്ങും. വലിയ ചെടിച്ചട്ടിയിൽ അലങ്കാര സസ്യം പോലെയും അറസബോയ് വളർത്താം.
രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232.
Discussion about this post