ദക്ഷിണാഫ്രിക്കയുടെ തനത് ഇനം ‘ബോയർ ‘ ആടുകളെ ധാരാളമായി വളർത്തുകയാണ് എറണാകുളം ജില്ലയിലെ ചെറുകുന്നത്തെ ജേയ്ക്കബ് ഫാംസ് .ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുരൂപമാണ്. പച്ചിലകളും മുൾച്ചെടികളുമാണ് ഇഷ്ട ഭക്ഷണം. ഒരു വർഷം പ്രായമായ മുട്ടനാടിന് എൺപത് കിലോയോളവും, പെണ്ണാടിന് അറുപതു കിലോയോളം തൂക്കം ലഭിക്കാറുണ്ട്. ഇറച്ചിയുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ഇവയ്ക്ക് ഉയർന്ന വില ലഭിക്കാറുണ്ട്.
സാധാരണയായി വെള്ള, തവിട്ട് നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്.ഉയരം കുറഞ്ഞ് തടിച്ച ശരീരപ്രകൃതി. ഒരു പ്രസവത്തിൽ രണ്ടു കുഞ്ഞുങ്ങൾ ഉണ്ടാകാറുണ്ട്.
പാൽ ഉൽപാദനത്തിലും മികച്ച ഇവയ്ക്ക് രോഗങ്ങെളെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്.
നൂറോളം ബോയർ ആടുകൾ ഇപ്പോൾ ജേയ്ക്കബ് ഫാംസിൽ ഉണ്ട്. വ്യവസായിയായ പീറ്റർ ജേയ്ക്കബിൻ്റെ ഉടമസ്ഥതിലുള്ള ഫാമിൽ വിവിധയിനം പശുക്കൾ, കരിം കോഴി. താറാവ് തുടങ്ങിയവയുമുണ്ട്.
തയ്യാറാക്കിയത്:
രാജേഷ് കാരാപ്പള്ളിൽ
ഫോൺ – 9495234232
Discussion about this post