ചെടികളുടെ വളര്‍ച്ചയ്‌ക്ക് അവശ്യം വേണ്ട സൂക്ഷ്‌മ മൂലകങ്ങളില്‍ ഒന്നാണ് ബോറോണ്‍. സസ്യങ്ങളുടെ കോശഭിത്തി നിര്‍മാണത്തിന് ഈ മൂലകം ആവശ്യമാണ്. ചെടികളുടെ പല ജൈവരാസപ്രവര്‍ത്തനങ്ങളെയും ബോറോണ്‍ സ്വാധീനിക്കുന്നു. നൈട്രജന്‍ സ്വാംശീകരണം, പൂമ്പൊടിയുടെ വളര്‍ച്ച തുടങ്ങിയവയ്‌ക്കും അത്യാവശ്യമാണ്. കേരളത്തിലെ 30 ശതമാനത്തിലേറെ മണ്ണിലും ബോറോണ്‍ അപര്യാപ്‌തതയുണ്ടെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പഠനങ്ങള്‍ തെളിയിക്കുന്നു. നീര്‍വാര്‍ച്ച കൂടുതലുളള മണല്‍ കലര്‍ന്ന മണ്ണിലാണ് കൂടുതല്‍ രൂക്ഷം. കൂടിയ അളവിലുളള കുമ്മായപ്രയോഗവും ബോറോണ്‍ ലഭ്യതയെ പ്രതികൂലമായി ബാധിക്കും.
കായ്‌പിടുത്തം, കായ്‌കളുടെ വളര്‍ച്ച, പെക്‌ടിന്‍ ഉല്‍പാദനം, പ്രോട്ടീന്‍ ഉല്‍പാദനം എന്നിവയെയെല്ലാം ബോറോണിന്റെ അഭാവം ബാധിക്കും. ബോറോണ്‍ അപര്യാപ്‌തതയുണ്ടായാല്‍ സസ്യങ്ങളുടെ അഗ്രഭാഗങ്ങളെയും കൂമ്പിലകളെയും ബാധിക്കും. മുകുള ഭാഗങ്ങളുടെ വളര്‍ച്ച മുരടിക്കും. കായ്‌കള്‍ വിണ്ടുകീറുക തുടങ്ങിയ ലക്ഷണങ്ങള്‍ പലവിളകളിലും കണ്ടുവരുന്നു. ഓലകള്‍, തേങ്ങ, പൂങ്കുല എന്നീ ഭാഗങ്ങളില്‍ ഒറ്റയ്‌ക്കോ ഒരുമിച്ചോ കണ്ടുവരുന്നു. ബോറോണ്‍ അപര്യാപ്‌തത ഉണ്ടായാല്‍ വളര്‍ച്ച മുരടിച്ച് വികൃതമാകും. ഉല്‍പാദനം കുറയുന്ന എല്ലാലക്ഷണങ്ങളും ഒരു തെങ്ങില്‍ ഒരേസമയം ഒരുമിച്ച് പ്രത്യക്ഷമാകണമെന്നില്ല. തെങ്ങിന്‍ തൈകളിലും കായ്‌ഫലമുളള തെങ്ങുകളിലും കുരുത്തോലകളുടെ നീളത്തിലുണ്ടാകുന്ന കുറവാണ് ആദ്യലക്ഷണം. വിടരുന്ന കുരുത്തോലകള്‍ കുറുകിയതും ചുളുങ്ങിയതുമായിരിക്കും. ചിലപ്പോള്‍ ഇവ മഞ്ഞനിറത്തിലോ ഓറഞ്ചു കലര്‍ന്ന മഞ്ഞ നിറത്തിലോ ഉളള നിറംമാറ്റവും പ്രകടമായേക്കും. ബോറോണ്‍ അപര്യാപ്‌തത രൂക്ഷമാണെങ്കില്‍ ഓലക്കാലുകള്‍ കൂടിപ്പിണഞ്ഞ് വിശറിയുടെ രൂപത്തില്‍ കാണപ്പെടും. ഓലകളുടെ അഗ്രഭാഗം കത്തിയുടെ ആകൃതിയിലായിരിക്കും. ഓലകളുടെ എണ്ണത്തിലും കുറവുണ്ടാകും. ചിലപ്പോള്‍ ഓലമടലുകളിലും ചുളുക്കുകള്‍ കാണാം. മടലിന്റെ നീളം കുറയും. താഴ്‌ന്നഭാഗത്ത് ചിലപ്പോള്‍ ഓലകള്‍ പ്രത്യക്ഷപ്പെടുകയില്ല. മണ്ടയടപ്പ് ഉണ്ടാകുന്നത് ബോറോണിന്റെ അഭാവം കൊണ്ടാണ്. ഓലകള്‍ ചിലപ്പോള്‍ കൂടിപ്പിണഞ്ഞ് ബോട്ടിന്റെ ആകൃതിയിലും കാണാം. ആദ്യം ഇളം ഓലകളിലാണ് കാണുക. പൂങ്കുലകള്‍ കരിഞ്ഞുണങ്ങുന്നതും മച്ചിങ്ങ കൊഴിയുന്നതും പേട്ടുതേങ്ങയുണ്ടാകുന്നതും ബോറോണ്‍ അപര്യാപ്‌തതയുടെ ലക്ഷണമാണ്. പൂങ്കുലകളുടെ വളര്‍ച്ച മുരടിക്കും. ചിലപ്പോള്‍ തെങ്ങ് വിണ്ടുകീറും. ചിലപ്പോള്‍ തേങ്ങയ്‌ക്ക് ബാഹ്യമായ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും പൊതിക്കപ്പെടുമ്പോള്‍ ചിരട്ടയില്‍ നീളത്തിലുളള പൊട്ടലുകള്‍ ഉണ്ടാകുന്നതു കാണാം. ഉള്‍വശത്തെ മാംസളഭാഗം ചിലപ്പോള്‍ മുഴച്ച് പുറത്തേക്ക് തളളിവരാം. തേങ്ങയുടെ കണ്ണിനോടു ചേര്‍ന്ന ഭാഗം അഴുകി ദുര്‍ഗന്ധം പുറപ്പെടുവിക്കും. നാളികേരത്തിനുളളില്‍ ചിലപ്പോള്‍ കാമ്പ് കാണുകയുമില്ല. ചകിരിയില്‍ കറുത്ത പാടുകളുമുണ്ടാകും. വെസ്‌റ്റ് കോസ്‌റ്റ് ടോള്‍, ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ് തുടങ്ങിയ ഇനങ്ങളില്‍ ബോറോണ്‍ അപര്യാപ്‌തത കൊണ്ടുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ താരതമ്യേന കൂടുതലാണ്. വരണ്ട കാലാവസ്‌ഥയില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും മഴക്കാലത്ത് അപ്രത്യക്ഷമാകുകയും ചെയ്ും. വ്യാപകമായ യമച്ചിങ്ങ കൊഴിച്ചില്‍ നാളികേര ഉല്‍പാദനം ഗണ്യമായി കുറയ്‌ക്കും. മണ്ണിലെ ബോറോണിന്റെ അഭാവമാണ് പ്രധാനമായും രോഗകാരണം.
ശാസ്‌ത്രീയ മണ്ണുപരിശോധനയിലൂടെ കൃത്യമായി ഇതുസംബന്ധിച്ച കാര്യങ്ങള്‍ കണ്ടെത്തണം. ആദ്യഘട്ടത്തില്‍ തന്നെ നിയന്ത്രണമാര്‍ഗം സ്വീകരിക്കണം. തെങ്ങൊന്നിന് ശിപാര്‍ശ പ്രകാരമുളള 25 കി.ഗ്രാം ജൈവവളം കൃത്യമായി ചേര്‍ക്കണം. ബോറോണ്‍ അപര്യാപ്‌തതയുടെ ആദ്യലക്ഷണം കണ്ടുതുടങ്ങിയാല്‍ ഒരു തെങ്ങിന് 50 ഗ്രാം ബോറോക്‌സ് എന്ന നിരക്കില്‍ ഒരുമാസം ഇടവിട്ട് രണ്ടുതവണയായി തടത്തില്‍ ഇടണം. കാറ്റുവീഴ്‌ച്ചബാധിത പ്രദേശങ്ങളില്‍ ബോറോണ്‍ അപര്യാപ്‌തത പരിഹരിക്കുന്നതിനായി തെങ്ങൊന്നിന് 300 ഗ്രാമും കായ്‌ഫലമുളള തെങ്ങിന് അരകി.ഗ്രാമും ബോറോക്‌സ് തടത്തില്‍ ചേര്‍ക്കണം.
തെങ്ങില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍:
പ്രായമായ തെങ്ങുകളില്‍ ഓലക്കാല്‍ വിരിയതിരിക്കുകയും പൂങ്കുല കരിയുകയും ചെയ്യും
ഇളം ഓലകള്‍ വളര്‍ച്ചമുട്ടി കരിയുന്നു
കുറുകിയ ഓലകള്‍ മണ്ടയില്‍ തിങ്ങിനില്‍ക്കുന്നു
ഓലക്കണകളുടെ അരികുകള്‍ കരിയുന്നു; അഗ്രം വളയുന്നു
ഓലക്കണ്ണികള്‍ ഉണങ്ങുന്നു; അവ വേഗത്തില്‍ പൊഴിഞ്ഞുപോകുന്നു
കൂമ്പ് കരിയുന്നു
മീലിമൂട്ട പോലുള്ള ക്ഷുദ്രപ്രാണികളുടെ ആക്രമണത്തിന് തെങ്ങ് വേഗം വിധേയമാകുന്നു
കൂമ്പുചീയല്‍ രോഗം ബാധിയ്‌ക്കുന്നു.
രൂക്ഷമായ അവസ്ഥയില്‍ ഓലക്കാലുകള്‍ വേര്‍പെടാതെ വിശറിയുടെ രൂപത്തില്‍ കാണപ്പെടുന്നു. പൂക്കുലകള്‍ കരിഞ്ഞുണങ്ങുന്നു. ഓലകള്‍ ചെറുതാകുന്നു. പടുതേങ്ങ ഉണ്ടാകുന്നു.
പരിഹാര മാര്‍ഗ്ഗം
തെങ്ങൊന്നിന് 50 ഗ്രാം എന്ന കണക്കിന് ബോറാക്സ് നിക്ഷേപിക്കുക.അമിതമായ അളവില്‍ ബോറാക്സ് ചേര്‍ക്കരുത്.
കാത്സ്യം- ബോറോൺ അഭാവം
ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമുള്ള മൂലകങ്ങലാണ് കാത്സ്യം , ബോറോൺ , മഗ്നീഷ്യം , സൾഫർ മുതലായവ. പണ്ടുകാലത്ത് നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജൈവ-വളങ്ങളിൽ നിന്നാണ് വിളകൾക്ക് ഇത്തരം മൂലകങ്ങൾ പ്രധാനമായും ലഭിക്കുന്നത്. എന്നാൽ ഇന്ന് ജൈവ-വളങ്ങളുടെ കുറഞ്ഞ ഉപയോഗവും രാസവളങ്ങളുടെ അമിതമായ ഉപയോഗവും കാരണം ഇത്തരം മൂലകങ്ങളുടെ അഭാവം മണ്ണിൽ കണ്ടുവരുന്നു. അതുകൊണ്ടുതന്നെ ചെടികൾ നടുന്നതിന് മുമ്പായി മണ്ണ് പരിശോധന അത്യാവശ്യമാണ്. അഭാവമുണ്ടെങ്ങിൽ പരിഹാര മാർഗങ്ങൾ ശരിയായക്രമത്തിൽ എടുക്കേണ്ടതാണ്.
ബോറോൺ കാത്സ്യം എന്നീ മൂലകങ്ങളുടെ അഭാവം പ്രധാനമായും തളിരിലകളെയും കായ്കളെയും ബാധിക്കുന്നു. വാഴയിൽ തിരിയടയുന്നതും ഇലകള പൂർണ്ണമായും വിരിയാത്തതും ഇവയുടെ അഭാവമാണ്. തെങ്ങിൽ കൂമ്പ് കുറുകളും പച്ചകറികളിൽ വളർച്ച മുരടിച്ചു ഇലകളും ഇതിന്റെ ലക്ഷണങ്ങളാണ്. വാഴയിൽ ചെക്കർബോർഡ് എന്ന് കാത്സ്യം അഭാവത്തെ നാം വിശേഷിപ്പിക്കാറുണ്ട്. വാഴ വഴുതന, പാവയ്ക്ക മുതലായവയുടെ കായകളിൽ വിള്ളലേൽക്കുന്നതും ഇവയുടെ അഭാവമാണ്.
ഇതിന്റെ പ്രതിവിധിയായ മണ്ണിന്റെ ഘടന പരിശോദിക്കുകയും ആവശ്യാനുസരണം കുമ്മായം കൊടുക്കുകയും വേണം. തെങ്ങിൽ 1 കി.ലോ, വാഴയിൽ 500 ഗ്രാം എന്നതോതിൽ രണ്ടു ഘടുക്കളായി മഴയ്ക്ക് മുംബ് മന്നിളിട്ടുകൊടുക്കെണ്ടാതാണ്. പച്ചകറികൾ ആവശ്യാനുസരണം കൊടുക്കാം. ബോറോണിന്റെ അഭാവം കണ്ടാൽ ബോറക്സ് രണ്ടു രീതിയിൽ ചെടികല്ക്ക് ഇട്ടുകൊടുക്കം. 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കാം . ഇവ ബുദ്ധിമുട്ടുള്ള തെങ്ങ് , കവുങ്ങ് തുടങ്ങിയ വിളകളിൽ മണ്ണിലും ഇട്ടു കൊടുക്കാവുന്നതാണ്.
ബോറോൺ എന്ന മൈക്രോ പോഷകത്തെക്കുറിച്ച് പറയുമ്പോൾ
മറ്റു ധാതുക്കളെ അപേക്ഷിച്ചു വളരെ ചെറിയ തോതിൽ മാത്രമാണ് ബോറോണിന്റെ ആവശ്യം സസ്യങ്ങളിൽ ആവശ്യമായിട്ടുള്ളത്. പക്ഷെ അത്രയും ചെറിയ അളവിൽ മാത്രമേ ആവശ്യമുള്ളു എങ്കിലും ആ ചെറിയ അളവ് ഇല്ലായെങ്കിൽ വളർച്ചയെയും കായ്കളുടെ ആരോഗ്യത്തെയും ബാധിക്കും.
മണ്ണിൽ 1ppm ഇൽ കുറവും സസ്യങ്ങളുടെ കോശങ്ങളിൽ 20 ppm ഇൽ കുറവും ആണെങ്കിൽ (0.6mg dm-3 of B in the soil and 23.5mg kg-1 in leaves) ബോറോൺ കുറവ് കൊണ്ടുള്ള പ്രശ്നങ്ങൾ സസ്യങ്ങളിൽ ഉണ്ടാകാം.
ഇലകൾ ചരുണ്ട് കൂടുക, ഞെളങ്ങി നിൽക്കുക, വളഞ്ഞു പുളഞ്ഞു നിൽക്കുക, കായ്‌കൾ ആകാര ഭംഗിയില്ലാതെ കൂരച്ചു നിൽക്കുക.. തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കാണാം …(മാംഗനീസ് അഭാവവും ഏകദേശം ഇത്തരത്തിൽ തന്നെയാണ് തെങ്ങിൽ കാണാൻ കഴിയുക)
ചില ചിത്രങ്ങൾ കാണുന്നതിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാം..(മാംഗനീസ് അഭാവവും ഏകദേശം ഇത്തരത്തിൽ തന്നെയാണ് തെങ്ങിൽ കാണാൻ കഴിയുക)
സാധാരണ മണൽ പ്രദേശങ്ങളിലാണ് ബോറോണിന്റെ അളവ് കുറവായി കണ്ടുവരുന്നത്. അതിന്റെ കാരണം ഓർഗാനിക് മാറ്റർ മണ്ണിൽ നിന്നും ലീച് ചെയ്തു നഷ്ട്ടപ്പെടുന്നതുകൊണ്ടാണ്. അതിനർത്ഥം ഓർഗാനിക് മാറ്റർ മണൽ പ്രദേശങ്ങളിൽ മണ്ണിൽ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ, മണ്ണിൽ ഇടയ്ക്കിടെ ഓർഗാനിക് മാറ്റർ ചേർക്കാൻ കഴിഞ്ഞില്ലെങ്കിൽ, ബോറോണിന്റെ അഭാവം ഉണ്ടാകാം എന്നതാണ് കാണിക്കുന്നത്.
അപ്പോൾ ബോറോൺ അളവ് മണ്ണിൽ ഉറപ്പാക്കണമെങ്കിൽ രണ്ടു വിഷയങ്ങൾ പരിഗണിക്കുകതന്നെ വേണം.
ഒന്ന് : ഓർഗാനിക് മാറ്റർ – ജൈവ/സസ്യാവശിഷ്ടങ്ങൾ – മണ്ണിൽ ചേർക്കണം.
രണ്ട്: ഈർപ്പം മണ്ണിൽ സംരക്ഷിച്ചിരിക്കണം. എന്നാൽ പോഷകങ്ങൾ ഒലിച്ചുപോകാനുള്ള സാദ്ധ്യത ഒഴിവാക്കുകയും വേണം.
കൂടാതെ മണ്ണിൽ ഈർപ്പം സംരക്ഷിച്ചു നിർത്താൻ സാധിക്കാതായാലും ബോറോണിന്റെ അളവ് കുറയാം. മണ്ണിൽ 1ppm ഉം സസ്യങ്ങളുടെ കോശങ്ങളിൽ 20 ppm ഇൽ കുറവും ആണെങ്കിൽ ബോറോൺ കുറവ് കൊണ്ടുള്ള പ്രശ്നങ്ങൾ സസ്യങ്ങളിൽ ഉണ്ടാകാം.
കാൽസ്യത്തിന്റെ അളവ് കൂടുതൽ, വെള്ളം കെട്ടി നിൽക്കുന്ന സമയത്തും മണ്ണിൽ വെള്ളം അശേഷം ഇല്ലാതെ കൂടുതൽ ദിവസങ്ങൾ നിൽക്കുന്നതുകൊണ്ടും വേരുകളുടെ ആരോഗ്യം നഷ്ട്ടപ്പെടുന്നതിലൂടെ, കാലാവസ്ഥയിലെ കടുത്ത പുഴുക്കം, ,മണ്ണ് ഉറച്ചു കട്ടിയാകുന്നത്, ഉയർന്ന pH അളവ് എന്നീ കാരണങ്ങൾ കൊണ്ടും ബോറോൺ വലിച്ചെടുക്കാൻ കഴിയാതെ പോകുന്നുണ്ട്.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post