നമ്മുടെ നാട്ടിൽ കർഷകർ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന കുമിള്‍ നാശിനിയാണ് ബോർഡോ മിശ്രിതം. ചെടികളിൽ ഉണ്ടാകുന്ന രോഗങ്ങൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ബോർഡോ മിശ്രിതം തയ്യാറാക്കുവാൻ വേണ്ടി ഒരു കിലോ തുരിശ് ഒരു കിലോ കുമ്മായം നൂറ് ലിറ്റർ വെള്ളം തുടങ്ങിയവയാണ് ആവശ്യമായി വേണ്ടത്.
ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ ഒരു കിലോ നന്നായി പൊടിച്ച തുരിശ് ആദ്യം 50 ലിറ്റർ വെള്ളത്തിൽ ഒഴിച്ച് ലയിപ്പിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ ഒരു കിലോ കുമ്മായം 50 ലിറ്റർ വെള്ളത്തിൽ ഒഴിച്ച് ലയിപ്പിക്കുക. തയ്യാറാക്കിവെച്ച തുരിശ് ലായനി കുമ്മായ ലായനിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
കേരളത്തിൽ കണ്ടുവരുന്ന പല കുമിൾ രോഗങ്ങൾക്കും അതായത് കുരുമുളകിൻറെ ദ്രുത വാട്ടം,കവുങ്ങിന്റെ മഹാളിരോഗം, തെങ്ങിൻറെ മണ്ടചീയൽ, റബർ, മാവ്, കശുമാവ് തുടങ്ങിയവയിൽ കണ്ടുവരുന്ന പിങ്ക് രോഗം തുടങ്ങിയവയ്ക്ക് ബോർഡോ മിശ്രിതം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
Discussion about this post