ലോക്ക് ഡൗണ്‍ സമയം കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്താം എന്ന ലക്ഷ്യത്തോടെ അഗ്രി ടീവി ആരംഭിച്ച ക്യാമ്പയിനാണ് ‘വീട്ടിലിരിക്കാം , വിളയൊരുക്കാം’. ഈ ക്യാമ്പയിന്റെ ഭാഗമായി ഓസ്ട്രേലിയിലെ സിഡ്നിയില്‍ നിന്ന് ലോക്ക്ഡൗണ്‍ കാലത്തെ കൃഷി അനുഭവങ്ങള്‍ പങ്കു വെക്കുകയാണ് കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി ബോബന്‍ തോമസ്.
2008ല്‍ ഓസ്ട്രേലയില്‍ എത്തിയ ബോബന്‍ തോമസ് അവിടെ സ്വന്തമായി നിര്‍മ്മിച്ച വീടിനോടു ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. പച്ചക്കറികളുടെ നീണ്ട നിരയാണ് ബോബന്‍ തോമസിന്റെ കൃഷി തോട്ടത്തിലുള്ളത്. ഒപ്പം പഴവര്‍ഗ്ഗങ്ങളും, ഔഷധ ചെടികളുമുണ്ട്. 11 സെന്റ് സ്ഥലത്താണ് എല്ലാവരെയും അതിശയിപ്പിക്കുന്ന ഇ കൃഷി തോട്ടമുള്ളത്. ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ സമയം കൃഷിക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് ബോബന്‍ .
Discussion about this post