Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കറുത്ത പൊന്നിന് ഈ മാസം

Agri TV Desk by Agri TV Desk
November 12, 2021
in അറിവുകൾ
Share on FacebookShare on TwitterWhatsApp

കേരളവും വിയറ്റ്‌നാമും കാര്‍ഷിക -കാര്‍ഷികാനുബന്ധ മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണല്ലോ. തില്‍ പ്രധാനപ്പെട്ട ഒന്നാണ് വിയറ്റ്‌നാംകാര്‍ കുരുമുളകില്‍ അനുവര്‍ത്തിക്കുന്ന അതി തീവ്ര സാന്ദ്രതാ നടീല്‍ സമ്പ്രദായം (Ultra High Density Planting ).

ജീവനുള്ള താങ്ങു മരങ്ങളില്‍ കുരുമുളക് വള്ളികള്‍ പടര്‍ത്തുന്ന രീതിയാണ് നമ്മള്‍ അനുവര്‍ത്തിക്കുന്നത്. ഏതാണ്ട് മൂന്ന് മീറ്റര്‍ അകലത്തില്‍ താങ്ങു മരങ്ങള്‍ നടുകയാണെങ്കില്‍ ഒരു സെന്റില്‍ നാല് താങ്ങു മരങ്ങള്‍ ഉണ്ടാകും. പക്ഷെ ജീവനില്ലാത്ത താങ്ങുകളില്‍ (തടി, കോണ്‍ക്രീറ്റ് പില്ലര്‍, ഇഷ്ടിക ഗോപുരങ്ങള്‍ )എന്നിവയില്‍ കുരുമുളക് വള്ളികള്‍ പടര്‍ത്തുന്ന രീതിയില്‍ വിയറ്റ്‌നാം കാര്‍ ഒരു സെന്റില്‍ 10 താങ്ങുകള്‍ പിടിപ്പിക്കും.

നമ്മള്‍ കുരുമുളകിന് വളം കൊടുക്കുമ്പോള്‍ (ആരെങ്കിലും കൊടുക്കുന്നെങ്കില്‍… പൊതുവേ കുരുമുളകിന് വളം ഒന്നും വേണ്ട, എന്ന നിലപാടാണ് ഭൂരിപക്ഷം കര്‍ഷകര്‍ക്കും )അതിന്റെ ഗണ്യമായ ഭാഗം താങ്ങു മരം വലിച്ചെടുക്കും. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേ?
എന്നാല്‍ വിയറ്റ്‌നാം രീതിയില്‍, താങ്ങ്, വളം വലിച്ചെടുക്കില്ല. കൊടുക്കുന്ന വളം മുഴുവന്‍ കുരുമുളകിന് തന്നെ കിട്ടും. മാത്രമല്ല, കൊടും വേനലില്‍ ഗ്രീന്‍ നെറ്റ് കൊണ്ട് തണലും ഡ്രിപ് വഴി വെള്ളവും മണ്ണില്‍ പുതയും കൊടുക്കും. മൊത്തത്തില്‍ ഒരു ഓപ്പണ്‍ പ്രീസിഷന്‍ ഫാമിങ് എന്ന് പറയാം.

കുരുമുളകിന്റെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ ഈ മാസത്തില്‍ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

അടുത്ത വര്‍ഷം നടാനുള്ള വേര് പിടിപ്പിച്ച തണ്ടുകള്‍ ഉണ്ടാക്കാന്‍ പറ്റിയ ചെന്തലകള്‍ മണ്ണില്‍ തട്ടാതെ കവരമുള്ള കമ്പ് നാട്ടി അതില്‍ ചുറ്റി നിര്‍ത്തണം. മണ്ണില്‍ തട്ടിയാല്‍ ഫംഗസ് ബാധ ഉണ്ടാകാം.

5 മുതല്‍ 10വര്‍ഷം വരെ പ്രായമുള്ള സ്ഥിരമായി മികച്ച വിളവ് തരുന്ന, പ്രതികൂല സാഹചര്യങ്ങളെ ചെറുക്കുന്ന, വൈറസ് ബാധ (മുരടിപ്പ്, കുറ്റില (Little Leaf Disease)ഇല്ലാത്ത കൊടികളില്‍ നിന്നും വേണം ചെന്തലകള്‍ (ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ )മുറിച്ചെടുത്തു കഷണങ്ങള്‍ ആക്കി വേര് പിടിപ്പിച്ചെടുക്കാന്‍.

കൊടികളില്‍ നിന്നും തൂങ്ങി കിടക്കുന്ന കാശിനും കര്‍മ്മത്തിനും കൊള്ളാത്ത ഞാലി വള്ളികള്‍ നിഷ്‌കരുണം നീക്കം ചെയ്യണം. തോട്ടത്തിലെ കളകള്‍ പറിച്ചു കൊടിചുവട്ടില്‍ പുതയിടണം. പൂര്‍ണമായും കളകള്‍ വെട്ടി തോട്ടം വൃത്തിയാക്കണം.

വൈറസ് രോഗം ബാധിച്ച കൊടികള്‍ നീക്കം ചെയ്യണം.

കൊടിയുടെ പ്രായമാനുസരിച്ചു പൊട്ടാസ്യം ഫോസ്‌ഫോണേറ്റ് (Akomin )3ml per ലിറ്റര്‍ വെള്ളത്തില്‍ കലക്കി, 2-5ലിറ്റര്‍ വരെ (കൊടിയുടെ പ്രായം അനുസരിച്ചു )തടത്തിലൊഴിച്ചു കുതിര്‍ക്കണം.

വേരില്‍ വെളുത്ത മീലിമൂട്ടകള്‍ ഉണ്ടെങ്കില്‍ നിയന്ത്രിക്കണം.

തണ്ടില്‍ പറ്റിയിരിക്കുന്ന ശല്കകീടങ്ങള്‍ (scale insects )ഉണ്ടെങ്കില്‍ 0.3%വേപ്പെണ്ണ മിശ്രിതം സ്‌പ്രേ ചെയ്‌തോ അല്ലെങ്കില്‍ കൃഷി ഓഫീസറുടെ നിര്‍ദേശപ്രകാരമോ ആവശ്യമായ മരുന്നുകള്‍ ചെയ്യണം. ചിലപ്പോള്‍ ഒന്നിലധികം തവണ മരുന്നുകള്‍ ചെയ്യേണ്ടി വരും. പക്ഷെ കുരുമുളക് മണികളില്‍ മരുന്നുകള്‍ വീഴാതെ നോക്കണം.

ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസത്തില്‍ ജൈവ-രാസ-ജീവാണു സമ്മിശ്രമായ ഒരു വളപ്രയോഗം ചെയ്തിട്ടുണ്ടാകും എന്ന് കരുതട്ടെ.

യാതൊരു കാരണവശാലും കുരു മുളക് വള്ളികളുടെ വേരുകള്‍ പൊട്ടാന്‍ ഇടയാകരുത്.

പ്രമോദ് മാധവന്‍

 

Tags: Black pepper
ShareTweetSendShare
Previous Post

ചെടികളെ സ്‌നേഹിക്കുന്ന വീട്ടമ്മയുടെ ഒരു സംരംഭം; പുത്തന്‍പുരയ്ക്കല്‍ ഫാം ആന്റ് നഴ്‌സറി

Next Post

ഇരപിടിയൻ സസ്യങ്ങൾ

Related Posts

stevia
അറിവുകൾ

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

അറിവുകൾ

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

avacado
അറിവുകൾ

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

Next Post

ഇരപിടിയൻ സസ്യങ്ങൾ

Discussion about this post

തിപ്പലി കൃഷി ചെയ്യാം ; കിലോയ്ക്ക് 1200 രൂപ വരെ

stevia

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

crop insurance

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

avacado

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies