ചെറുതന എടുത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വൈറസ് മൂലം ഉണ്ടാകുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി. മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ കോഴി,താറാവ്, കാട,വാത്ത,ടർക്കി,മറ്റു അലങ്കാര പക്ഷികളുമായി ഇടപഴുകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മനുഷ്യരിലേക്ക് ഈ രോഗം വന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം മുതലായവയാണ് ഇതിൻറെ രോഗലക്ഷണങ്ങൾ. രോഗ വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഉള്ളവർ പനി,ജലദോഷം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്മർദ്ദം പുലർത്തുന്നവർ, പരിപാലിക്കുന്നവർ,വളർത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികൾ, വീട്ടമ്മമാർ, വെറ്റിനറി ഡോക്ടർമാർ പക്ഷികളെ നശിപ്പിക്കാൻ നിയോഗിച്ചവർ മറ്റു ബന്ധപ്പെട്ട് ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാൻ ഉള്ള പ്രതിരോധ മാർഗം സ്വീകരിക്കുകയും പ്രതിരോധ ഗുളിക കഴിക്കുകയും വേണം. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർ,പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയുറ, മുഖാഭരണം തുടങ്ങിയവ ധരിക്കുകയും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം ചത്തുപോയ പക്ഷികൾ അവയുടെ മുട്ട കാഷ്ടം മുതലായവ ആഴത്തിൽ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യുക.
Summery : Bird flu reported in kerala’s alappuzha
Discussion about this post