കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിലും, കോര്‍പ്പറേഷന്‍ ഏരിയയില്‍ വരുന്ന വേങ്ങേരിയിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ 24 ദ്രുതകര്‍മ്മസേനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ ടീമിനും ആവശ്യമായ പരിശീലനം നല്‍കി പ്രവര്‍ത്തിക്കേണ്ട ഏരിയ അടയാളപ്പെടുത്തി ആവശ്യമായ പി പി ഇ കിറ്റ്, സാനിട്ടൈസേഷന്‍ ഉപകരണങ്ങള്‍, വാഹനം എന്നിവ നല്‍കി പക്ഷികള്‍, മുട്ടകള്‍, തീറ്റ എന്നിവയെ ശാസ്ത്രീയമായി നശിപ്പിച്ചുവരുന്നു.
കളളിംഗ് ഓപ്പറേഷന് വിധേയമാക്കപ്പെടുന്ന പക്ഷികള്‍ക്കുളള ന്യായമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട.് പക്ഷിപ്പനി അഥവാ H5 N1 സാധാരണ ഗതിയില്‍ പക്ഷികളെ മാത്രം ബാധിക്കുന്ന വൈറല്‍ രോഗമാണെങ്കിലും വളരെ അപൂര്‍വമായി ചില പ്രത്യേക അനുകൂലസാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുളളതാണ്.
ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതും പരിപാലിക്കേണ്ടതുമായ കാര്യങ്ങള്‍ ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍
ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ്, പാലോട് അറിയിക്കുന്നു. ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ അവയുടെ കാഷ്ഠമോ കൈകാര്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍
മുന്‍പും ശേഷവും ചൂടുവെളളവും സോപ്പും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്. കോഴികളുടെ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. മുട്ട, മാംസം തുടങ്ങിയവ പ്രഷര്‍കുക്കറില്‍ പാചകം ചെയ്ത് ഉപയോഗിക്കുക.
വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഉയര്‍ന്ന അന്തരീക്ഷ കാലാവസ്ഥ ആയതിനാല്‍ വളര്‍ത്തുപക്ഷികള്‍ക്ക് ശുദ്ധജലവും, തണലും തുറസ്സായ വായുസഞ്ചാരമുളള കൂടും ഉറപ്പാക്കുക. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങള്‍ ശുചീകരിക്കുന്നതിനും സഹകരിക്കുക. പരിസരം, പക്ഷിക്കൂട് എന്നിവയുടെ ശുചീകരണത്തിനായി പൊട്ടാസിയം പെര്‍മാംഗനേറ്റ് ലായനി, കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിക്കുക.
Discussion about this post