Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

വിലത്തകർച്ചയിലും കപ്പയ്ക്ക് ഇരട്ടി വില നേടി കർഷകൻ

Agri TV Desk by Agri TV Desk
February 21, 2021
in എന്റെ കൃഷി
80
SHARES
Share on FacebookShare on TwitterWhatsApp

പത്തുമാസത്തോളം ദൈർഘ്യമുള്ള വിളയാണ് കപ്പ അഥവാ മരച്ചീനി. ഇത്രയും കാലത്തെ അധ്വാനത്തിനൊടുവിൽ കപ്പ വിളവെടുത്ത് വിപണിയിലെത്തിക്കുമ്പോൾ ന്യായമായ വില ലഭിച്ചില്ലെങ്കിലോ? ഇത്തരമൊരവസ്ഥ നേരിടേണ്ടിവന്ന  എരുമേലി സ്വദേശിയായ ബിനോയ് തോമസ് എന്ന കർഷകൻ തന്റെ ഉൽപ്പന്നം കിട്ടിയ വിലയ്ക്ക് വിറ്റഴിക്കാൻ തയ്യാറായില്ല. ഉണക്കകപ്പയ്ക്ക് കൂടുതൽ വില ലഭിക്കും. ഇത്രയും കാലം കഷ്ടപ്പെടാമെങ്കിൽ കപ്പയുണക്കുന്നതിനായി രണ്ടാഴ്ച കൂടി അധ്വാനിച്ചാലെന്താണെന്ന് ബിനോയ്‌ ചിന്തിച്ചു.1890 കിലോ കപ്പയാണ് ബിനോയ് വിളവെടുത്തത്.പച്ചക്കപ്പ കടയിൽ കൊടുത്താൽ ലഭിക്കുന്നത് 12 രൂപയാണ്. അതായത് 22680 രൂപ.

കപ്പയുണക്കാൻ കൂലിക്ക് ആളെ വച്ചില്ല. ബിനോയിയും ഭാര്യ നിമ്മിയും വീട്ടുകാരും അയൽപക്കത്തെ രണ്ടു മൂന്നു സുമനസ്സുകളും കൂടി ചേർന്നപ്പോൾ കാര്യങ്ങൾ എളുപ്പമായി. കപ്പ വിളവെടുത്ത് തൊലി പൊളിച്ച് ഇടത്തരം വലിപ്പത്തിൽ കൊത്തിനുറുക്കിയശേഷം വെള്ളം വാർത്തെടുത്ത് ടെറസിലും പാറപ്പുറത്തുമായി വിരിച്ച് അഞ്ചു ദിവസത്തോളം ഉണക്കിയെടുത്തു. കാലാവസ്ഥ കൂടി അനുകൂലമായ തോടെ 1890 കിലോ കപ്പ വലിയ ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ഉണക്കിയെടുക്കാനായി.

നല്ല ഗുണനിലവാരമുള്ള കപ്പയാണ് ബിനോയ് നട്ടത്. 27 കിലോ ഉണക്കിയപ്പോൾ 10 കിലോ ലഭിച്ചു. 1890 കിലോ ഉണക്കിയെടുത്തപ്പോൾ 700 കിലോ ഉണക്കകപ്പ കിട്ടി. ഒരു കിലോ ഉണക്കകപ്പയ്ക്ക് 65 രൂപ ലഭിച്ചു. 700 കിലോയ്ക്ക് 45500 രൂപ.വിളവെടുത്ത കപ്പ ഇരട്ടി വിലയ്ക്ക് വിൽക്കാനായി.  അധിക ചിലവ് വിറകും രണ്ടാഴ്ചത്തെ അധ്വാനവും. ആദ്യം വിളവെടുത്ത കപ്പയുടെ തടി ചീകി വെയിലത്തുണക്കി കത്തിച്ചതിനാൽ വിറകിന്റെ ചിലവും കുറഞ്ഞു. വീടിന് ചുറ്റുവട്ടത്ത് തന്നെയാണ് ഉണക്കകപ്പ വിറ്റഴിച്ചത്. പൂർണ്ണമായും ജൈവവളം ചേർത്ത് വളർത്തിയെടുത്ത കപ്പയ്ക്ക് ആവശ്യക്കാരേറെയായിരുന്നു.

ആവശ്യപ്പെട്ടവർക്കെല്ലാം ഉണക്കക്കപ്പ എത്തിക്കാനായില്ല എന്നത് മാത്രമാണ് ബിനോയുടെ ഇപ്പോഴത്തെ വിഷമം. വിലത്തകർച്ചയ്ക്ക് മുന്നിൽ പതറിപ്പോകുന്ന ഓരോ കർഷകനും ബിനോയ് ഒരു പാഠമാവുകയാണ്. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ മൂല്യവർദ്ധനവ് നടത്തി വിപണിയിലെത്തിക്കാനായാൽ വിലത്തകർച്ച നേരിടാനാകുമെന്ന് ഈ കർഷകൻ തെളിയിക്കുന്നു.

Share80TweetSendShare
Previous Post

വേപ്പിൻ പിണ്ണാക്കിന്റെ  ഗുണങ്ങളറിയാം.

Next Post

കുമ്പളം കൃഷി ചെയ്യാം

Related Posts

എന്റെ കൃഷി

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

എന്റെ കൃഷി

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

എന്റെ കൃഷി

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

Next Post

കുമ്പളം കൃഷി ചെയ്യാം

Discussion about this post

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies