വിളകൾക്ക് ഇൻഷുറൻസ് നൽകുന്ന പ്രധാനമന്ത്രി ഫസൽ ബിമാ യോജനയിൽ ചേരാനൊരുങ്ങി ബീഹാറും നാഗലൻഡും. ഇത് സംബന്ധിച്ച് കൃഷി മന്ത്രാലയവുമായി ചർച്ച ആരംഭിച്ചതായാണ് വിവരം. ഇതോടെ ഈ സംസ്ഥാനങ്ങളിലെ കർഷകർക്കും സബ്സിഡി വിള ഇൻഷുറൻസ് പദ്ധതിയുടെ കവറേജ് ലഭ്യമാകും.
നടപ്പ് സാമ്പത്തിക വർഷത്തിൽ റെക്കോർഡ് കർഷകരാണ് പദ്ധതിയിൽ ചേർന്നത്. ആദ്യപാദത്തിൽ 40 ദശലക്ഷം കർഷകരാണ് PMFBY-യിൽ ചേർന്നത്. പരുത്തി കർഷകർക്ക് മാത്രം വിള ഇൻഷുറൻസ് നകാൻ പഞ്ചാബ് സർക്കാർ നേരത്തെ പദ്ധതിയിട്ടിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം വൻതോതിൽ കൃഷി നാശം സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ പേരും പദ്ധതിയിൽ അംഗമാകുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വിള ഇൻഷുറൻസ് പദ്ധതി ക്രമേണ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള മാതൃകയിലേക്ക് നീങ്ങുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിള ഇൻഷുറൻസിന് കീഴിൽ എൻറോൾ ചെയ്ത 42 ശതമാനത്തിലധികം കർഷകരും ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാത്തവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2016-ൽ ആരംഭിച്ച PMFB പദ്ധതി നിലവിൽ 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പാക്കി വരുന്നു. റാബി വിളകൾക്ക് 1.5 ശതമാനം, ഖാരിഫ് 2 ശതമാനം, നാണ്യവിളകൾക്ക് 5 ശതമാനം വീതമാണ് കർഷകർ പ്രീമിയം അടയ്ക്കേണ്ടതുള്ളൂ.
bihar and nagaland set to join Prandhan Mantri Fasal Bima Yojana
Discussion about this post