ജൈവ കീടനാശിനികളെ ആശ്രയിക്കുന്നവർ നിരവധിയാണ്. ജൈവകീടനാശിനികളിൽ ഏറ്റവും ജനപ്രീതിയുള്ളതാണ് പുകയില കഷായം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
പുകയില 500 ഗ്രാം ചെറിയ കഷണങ്ങളായി അരിഞ്ഞു 4.5 ലീറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർക്കണം. കുതിർത്ത പുകയില ഞെക്കിപ്പിഴിഞ്ഞു സത്തെല്ലാം എടുക്കണം. ബാർസോപ്പ് 120 ഗ്രാം ചീളുകളായി അരിഞ്ഞ് ആവശ്യമായത്രയും വെള്ളത്തിൽ അലിയിച്ചെടുത്ത് പുകയില ലായനിയിലേക്ക് ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക. ഇങ്ങനെ തയാറാക്കിയ മിശ്രിതം ആറേഴിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചു ചെടികളിൽ തളിക്കുക. മുഞ്ഞ, ശൽക്കകീടങ്ങൾ, ഇലപ്പേൻ തുടങ്ങിയ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ പുകയില കഷായം തളിച്ചു നിയന്ത്രിക്കാവുന്നതാണ്.
Discussion about this post