ശുദ്ധജലത്തില്‍ വളരുന്ന പന്നല്‍(ഫേണ്‍) വിഭാഗത്തില്‍പ്പെടുന്ന ഒരു ചെറുസസ്യമാണ് അസോള. കന്നുകാലികള്‍ക്കും കോഴികള്‍ക്കും പന്നികള്‍ക്കും മത്സ്യങ്ങള്‍ക്കും ആടിനും മുയലിനുമെല്ലാം പോഷകാഹാരമായും ജൈവവളമായും അസോള ഉപയോഗിക്കാറുണ്ട്. മാത്രമല്ല ഉപ്പേരി, സൂപ്പ്, തോരന്‍, കട്‌ലറ്റ് എന്നിവ ഉണ്ടാക്കാനുള്ള ഘടകവും കൂടിയാണ് അസോള.
വിറ്റാമിന്‍ എ, ബി 12, പ്രോബയോട്ടിക്കുകള്‍, ബയോപോളിമറുകള്‍, ബി കരോട്ടിന്‍ എന്നിവ ഇതിലുണ്ട്.ഉയര്‍ന്ന പ്രോട്ടീന്‍ അളവും അത്യാവശ്യമായ അയേണ്‍, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ മാംഗനീസ് എന്നിവയും അസോളയിലുണ്ട്.
നൈട്രജന്‍ വാതകത്തെ അന്തരീക്ഷത്തില്‍ നിന്നും സ്വീകരിച്ച് പ്രോട്ടീന്‍ തന്മാത്രകളാക്കി മാറ്റാനുള്ള കഴിവ് അസോളയ്ക്കുണ്ട്. അനാബിന എന്ന നീലഹരിത നിറത്തിലുള്ള പായലുമായി യോജിച്ചാണ് ഇത് വളരുന്നത്.അസോളയുടെ വളര്‍ച്ചയ്ക്ക് സൂര്യപ്രകാശം ആവശ്യമാണ്. എന്നാല്‍ കടുത്ത ചൂട് നല്ലതല്ല. തെങ്ങോല കൊണ്ട് അസോളയുടെ തടത്തിന് മുകളില്‍ തണല്‍ നല്‍കാനുള്ള സംവിധാനമുണ്ടാക്കാം.
ആദ്യമായി വെള്ളം കെട്ടിനിര്‍ത്താന്‍ പറ്റുന്ന സംവിധാനമുണ്ടാക്കണം. മണ്ണില്‍ 2X1 സ്‌ക്വയര്‍ മീറ്റര്‍ നീളവും 20 സെ.മീ ആഴവുമുള്ള ഒരു കുഴി അല്ലെങ്കില്‍ തടം തയ്യാറാക്കണം. പ്ലാസ്റ്റിക് ചാക്ക് കൊണ്ട് ഈ തടത്തിന്റെ ഉള്‍വശം മൂടിയാല്‍ മരങ്ങളുടെ വേരുകള്‍ വളരുന്നത് തടയാനും മണ്ണിലെ താപനില നിയന്ത്രിക്കാനും കഴിയും.സില്‍പോളിന്റെ പ്ലാസ്റ്റിക് ഷീറ്റ് ഈ ചാക്കിന് മുകളിലിടണം. 10 മുതല്‍ 15 കിഗ്രാം വരെ മണ്ണ് ഈ പ്ലാസ്റ്റിക് ഷീറ്റിന് മുകളിലിടണം. ഒരേ നിരപ്പിലായിരിക്കണം മണ്ണ് ഇടേണ്ടത്. അഞ്ച് കി.ഗ്രാം ചാണകവും, 40 ഗ്രാം അസോഫോസും 20 ഗ്രാം അസോഫോര്‍ട്ടും ചേര്‍ത്ത് ഈ തടത്തില്‍ ഒഴിക്കണം. കൂടുതല്‍ വെള്ളം ഒഴിച്ച് അളവ് ഏകദേശം 8 സെ.മീ ഉയര്‍ത്തിക്കൊണ്ടുവരണം.
രോഗാണുമുക്തമായ അസോള വിത്ത് ഏകദേശം 12 കി.ഗ്രാം ഈ തടത്തിലേക്കിടണം. ഏഴു മുതല്‍ 10 ദിവസത്തിന് ശേഷം തടം നിറയെ അസോള നിറയും. ഏകദേശം 12 കി.ഗ്രാം അസോള ദിവസവും ഇത്തരമൊരു തടത്തില്‍ നിന്ന് വിളവെടുക്കാം.
പെട്ടെന്ന് വളരാനായി ആഴ്ചയിലൊരിക്കല്‍ രണ്ട് ലിറ്റര്‍ വെള്ളത്തില്‍ രണ്ട് കി.ഗ്രാം ചാണകവും 25 ഗ്രാം അസോഫോസും 20 ഗ്രാം അസോഫോര്‍ട്ടും കലക്കി ഒഴിക്കാം. കുഴിയിലെ വെള്ളത്തിന്റെ നിരപ്പ് കുറയുന്നതിനനുസരിച്ച് വെള്ളം നിറയ്ക്കണം. 10 സെ.മീറ്ററില്‍ കുറയാത്ത വെള്ളം ആവശ്യമാണ്. മൂന്ന് മാസം കൂടുമ്പോള്‍ വെള്ളം മുഴുവനായും മാറ്റി നിറയ്ക്കണം.
Discussion about this post