70 വയസ്സ് കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ആയുഷ്മാൻ ഭാരതിനെ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ലയിപ്പിച്ചാണ് നടപ്പാക്കുന്നത്.
സംസ്ഥാനം ആയിരം കോടി രൂപ ചെലവാക്കുമ്പോൾ 151 കോടി രൂപയാണ് കേന്ദ്രം അനുവദിക്കുക. ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം 23ന് രാവിലെ നടത്തുമെന്ന് സൂചനയുണ്ട്. ഡിജിറ്റൽ സേവ പൊതു സേവന കേന്ദ്രങ്ങൾ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും പദ്ധതിയിൽ രജിസ്റ്റർ സാധ്യമാക്കാം.
Discussion about this post