അവക്കാർഡോ കർഷകർക്ക് സുവർണകാലമാണ്. എട്ടുമാസത്തിനിടെ ഒരിക്കൽ പോലും വില നൂറിൽ താഴ്ന്നിട്ടില്ലെന്നത് ശുഭവാർത്തയാണ്. നല്ലയിനം കായ്‌കൾക്ക് 230 രൂപ വരെയും ഇടത്തരം കായ്‌കൾക്ക് 150 രൂപമുതലും മൂന്നാംതരത്തിന് 100 രൂപയും വില ലഭിച്ചു.ജനുവരിയിൽ ആരംഭിച്ച വിളവെടുപ്പുകാലം സെപ്റ്റംബർ പകുതിയോടെയാണ് അവസാനിക്കുന്നത്. കഴിഞ്ഞതവണ മൂന്നാംതരം കായ്‌കൾക്ക് 60 രൂപവരെ വിലതാഴ്ന്നിരുന്നു. വയനാട്ടിലെ പ്രധാനവിപണിയായ അമ്പലവയലിൽ നിന്ന് ഈ സീസണിൽ ടൺകണക്കിന് അവക്കാർഡോയാണ് കയറ്റിയയച്ചത്.

അമ്പലവയലിലും ചേരമ്പാടിയിലുമായി ഇരുപതോളം മൊത്തക്കച്ചവടസ്ഥാപനങ്ങളാണുള്ളത്. ഇവിടെനിന്ന് അഞ്ചുമുതൽ 10 ടൺവരെ വെണ്ണപ്പഴമാണ് ദിവസവും കയറ്റുമതി ചെയ്യുന്നത്. ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിലേക്കാണ് പ്രധാന കയറ്റുമതി. അവിടെനിന്ന് ഗോവ, ഹൈദരാബാദ്, ബോംബെ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുന്നു.
മഴകാരണം കറുത്ത പുള്ളിക്കുത്തുകളും പാടുകളും വീണ കായ്കൾക്ക് വില കുറയും. മരങ്ങൾക്ക് കേടുബാധിക്കുന്നതും വെല്ലുവിളിയാണ്. വലിപ്പമുള്ള ഒരു മരത്തിൽനിന്ന് ഒരു സീസണിൽ ശരാശരി 4 ടൺ വിളവെടുക്കാനാകും. തടിതുരക്കുന്ന പുഴുക്കളുടെ ശല്യം, ഇലകൊഴിച്ചിൽ, പൂപ്പൽ ബാധിച്ച് കൊമ്പുകൾ ഉണങ്ങിവീഴുന്നതുമാണ് കൃഷിയെ ബാധിക്കുന്ന മറ്റ് പ്രശ്നങ്ങൾ.
Avcardo prices and exports are increasing















Discussion about this post