ന്യൂഡൽഹി: സാങ്കേതികവിദ്യയിലൂന്നിയ കാർഷിക രംഗത്തെ സംരംഭങ്ങൾ പഠിക്കാൻ ഓസ്ട്രേലിയൻ സംഘം ഇന്ത്യയിൽ. ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ ആഗ്-ടെക് കമ്പനികളുടെ പ്രതിനിധി സംഘം ഇന്ത്യൻ കമ്പനികളുമായി കൂടിക്കാഴ്ച നടത്തും.
ഡയറി, ധാന്യങ്ങൾ, ഹോർട്ടികൾച്ചർ, പുഷ്പകൃഷി, മൃഗസംരക്ഷണം എന്നിവയുൾപ്പെടെ മേഖലകളിൽ നിന്നുള്ള ഓസ്‌ട്രേലിയൻ ആഗ്-ടെക് കമ്പനികളും സർവകലാശാലകളും നിക്ഷേപകരും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു. ഡൽഹി, നോയിഡ, ലഖ്‌നൗ, ബംഗളൂരു എന്നിവിടങ്ങളിൽ സർക്കാർ, വ്യവസായ സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ഫാം സൈറ്റ് സന്ദർശനങ്ങൾ നടത്തുകയും ചെയ്യും.
ഇന്ത്യയുടെ ആഗ്-ടെക് ഇക്കോസിസ്റ്റത്തിലെ പ്രധാന പങ്കാളിയാണ് നാല് പതിറ്റാണ്ടുകളായി കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ഇന്ത്യയുമായി സഹകരിക്കുന്ന ഓസ്‌ട്രേലിയ. പുതിയ ബിസിനസ് അവസരങ്ങളും സംരംഭങ്ങളും പര്യവേക്ഷണം ചെയ്യാനും പ്രോത്സാഹനം നൽകാനുമായുള്ള ഓസ്ട്രേലിയൻ സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.
Australian team in India to visit ag-tech companies
Discussion about this post