ലോകത്തിലെ ഏറ്റവും വലിയ നിശാശലഭത്തെ കണ്ടിട്ടുണ്ടോ? അറ്റാക്കസ് അറ്റ്‌ലസ് എന്ന ഈ ശലഭത്തിന്റെ ചിറകുകള്‍ക്ക് പാമ്പിന്റെ വായയുടെ രൂപമാണ് എന്നൊരു പ്രത്യേകതയുമുണ്ട്.
സാറ്റൂണിഡേ കുടുംബത്തില്‍പ്പെട്ട ഈ നിശാശലഭത്തിന് മലയാളത്തില്‍ നാഗശലഭം എന്നൊരു പേരു കൂടിയുണ്ട്. അറ്റാക്കസ് ടാപ്രോബനിസ് എന്നതാണ് ശാസ്ത്രീയ നാമം.
മലേഷ്യന്‍ മഴക്കാടുകളില്‍ നിന്നാണ് അറ്റാക്കസ് അറ്റ്‌ലസ് ഉത്ഭവിക്കുന്നത്. ഏകദേശം 30 സെന്റീമീറ്റര്‍ വീതിയും ഏകദേശം 25 നീളവും വരുന്ന ഇതിന് ചിത്രശലഭത്തേക്കാള്‍ ശരാശരി മുപ്പത് മടങ്ങ് വലുതാണ്.
നിത്യഹരിതവൃക്ഷങ്ങളുടെ ഇലകളിലാണ് ഇവ മുട്ടയിടാറുള്ളത്. കറുപ്പ്, ബ്രൗണ്‍, പര്‍പ്പിള്‍ നിറങ്ങളിലുള്ള അറ്റ്‌ലസ് ശലഭങ്ങളാണുള്ളത്. രണ്ട് മാസം മാത്രമാണ് ഇവയുടെ ആയുസ്.
Discussion about this post