കല്‍പ്പറ്റ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷവത്കരണത്തിനായി വൃക്ഷത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴിലാണ് വൃക്ഷ തൈകള്‍ ലഭ്യമാകുക. വിവിധ ഇനത്തില്‍പ്പെട്ട ചന്ദനം, നെല്ലി, ഉങ്ങ്, നീര്‍മരുത്, മണിമരുത്, താന്നി തുടങ്ങിയ വൃക്ഷത്തൈകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവയ്ക്ക് നല്‍കും.
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ആരംഭിച്ച മുതല്‍ വനമഹോത്സവം ജൂലൈ ഏഴ് വരെ തുടരും. ഈ സമയം വൃക്ഷവത്കരണം നടത്തും. കല്‍പ്പറ്റ ചുഴലി ജില്ലാ സ്ഥിരം നഴ്‌സറിയിലാണ് വിതരണം ചെയ്യാന്‍ തൈകള്‍ തയ്യാറാക്കിയിട്ടുള്ളത്. വിശദവിവരങ്ങള്‍ക്ക് കല്‍പ്പറ്റ സാമൂഹ്യ വനവത്കരണ വിഭാഗം റെയിഞ്ച് ഓഫീസുമായോ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202623, 8547603848, 8547603847 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Discussion about this post