കൂവപ്പൊടിക്ക് വിപണിയിൽ വമ്പൻ വില. ഒരു കിലോ കൂവപ്പൊടി വാങ്ങാൻ 1300 രൂപയ്ക്ക് മുകളിലാണ് വിപണി വില. ആരോഗ്യ ഭക്ഷണത്തോട് മലയാളികൾക്ക് താല്പര്യം കൂടുന്നത് തന്നെയാണ് കൂവയുടെ വിപണി വില വർദ്ധിക്കാനും കാരണം. മുൻപ് കുട്ടികളുടെ പോഷക ഭക്ഷണം മാത്രമായിരുന്ന കൂവ ഇന്ന് പ്രായഭേദമന്യേ പലരും ആരോഗ്യ ഭക്ഷണം എന്ന നിലയിൽ കഴിക്കുന്നത് ഇതിന്റെ വിലയും മൂല്യവും കൂട്ടുന്നു.
മുലപ്പാലിന് തുല്യമാണ് കൂവപ്പൊടി എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിപണി മൂല്യം മനസ്സിലാക്കിയ ധാരാളം കർഷകർ കൂവ കൃഷിയിലേക്ക് ഇപ്പോൾ തിരിയുന്നുണ്ട്.
Discussion about this post