അടയ്ക്കയുടെ വിലയിടവ് കവുങ്ങ് കർഷകർക്ക് തിരിച്ചടിയാവുന്നു. നിലവിൽ അടയ്ക്കയുടെ വില സംസ്ഥാനത്ത് 300 മുതൽ 305 രൂപ വരെയാണ് കിലോയ്ക്ക് ഉള്ളത്. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 350 രൂപ വരെ അടക്കയ്ക്ക് വില ലഭിച്ചിരുന്നു. ഇപ്പോൾ നാലുവർഷം മുൻപുള്ള വിലയിലേക്ക് കൊട്ടടയ്ക്ക വില താഴോട്ട് പോയത് കർഷകരുടെ പ്രതീക്ഷകളെ മങ്ങലേൽപ്പിച്ചിട്ടുണ്ട്.
രണ്ടുവർഷം മുൻപ് 450 മുതൽ 500 രൂപ വരെ അടക്കയ്ക്ക് വില ലഭിച്ചിരുന്നു. നല്ല വില ലഭിച്ചതിനെ തുടർന്ന് ഒട്ടേറെ കർഷകർ കവുങ്ങ് കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. എന്നാൽ അടയ്ക്ക വില ഇടിഞ്ഞതോടെ കൃഷി ചെലവ് പോലും ലഭിക്കുന്നില്ല എന്നാണ് കർഷകർ പറയുന്നത്. ഇതിനൊപ്പം മഹാളിയും മഞ്ഞളിപ്പും മൂലം അടയ്ക്ക ഉൽപാദനം കുറയുന്നതും കർഷകർക്ക് തിരിച്ചടിയാവുന്നുണ്ട്. ഒപ്പം വിദേശ അടയ്ക്കയുടെ ഇറക്കുമതി സംസ്ഥാനത്ത് കൂടുന്ന പ്രവണതയും നിലവിലുണ്ട്. മ്യാൻമർ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് വിപണിയിലേക്ക് ധാരാളമായി അടയ്ക്ക എത്തുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. ഇത്തരത്തിലുള്ള ഇറക്കുമതി, ഗവൺമെന്റ് പിടിച്ചു നിർത്തിയാൽ മാത്രമാണ് കവുങ്ങ് കൃഷിയിൽ നിന്ന് മികച്ച വരുമാനം ലഭിക്കുകയുള്ളൂ എന്ന് കർഷകർ അവകാശപ്പെടുന്നു.
Falling payment prices are a setback for arecanut farmers. Currently, the selling price in the state is in the range of Rs 300 to 305 per kg.
Discussion about this post