കമുകിന്റെ പോഷകസംബന്ധമായ വൈകല്യമാണ് അടയ്ക്ക വിണ്ടുകീറല്‍. 10 മുതല്‍ 25 വര്‍ഷം വരെ പ്രായമുള്ള മരങ്ങളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. പകുതിയോ മുക്കാല്‍ഭാഗമോ മൂപ്പാകുമ്പോഴേക്കും കായകള്‍ മഞ്ഞളിക്കുന്നതാണ് ലക്ഷണം. കായുടെ അറ്റത്തുനിന്ന് ആരംഭിക്കുന്ന വിള്ളല്‍ നെടുകെ വ്യാപിച്ചു വിത്ത് പുറത്തേക്ക് കാണാറാകും. അപൂര്‍വമായി പുറന്തോടിന് കേടില്ലാതെ വിത്തിന് മാത്രം വിള്ളലേല്‍ക്കും. ബോറോണിന്റെ അഭാവം, അമിതമായ വളപ്രയോഗം, വരള്‍ച്ചയ്ക്ക് ശേഷമുള്ള ജലലഭ്യത, ആവശ്യത്തിനുള്ള ഈര്‍പ്പം ഇല്ലായ്മ എന്നിവയാണ് രോഗ കാരണങ്ങള്‍.
നീര്‍വാര്‍ച്ച ഉറപ്പ് വരുത്തുകയെന്നതാണ് അടയ്ക്ക വിണ്ടുകീറലിനുള്ള പ്രധാന നിയന്ത്രണമാര്‍ഗം. രോഗാരംഭത്തില്‍ ബോറാക്‌സ് (ലിറ്ററിന് 2ഗ്രാം വീതം) വെള്ളത്തില്‍ കലക്കി തളിക്കുന്നത് അടയ്ക്ക പൊട്ടുന്നതു ലഘൂകരിക്കാന്‍ സഹായിക്കും.
Discussion about this post