എറണാകുളം: അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്കായുള്ള അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20-നും 30-നും ഇടയ്ക്ക് പ്രായമുള്ള പരിശീലനാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി.
ബി.എസ്.സി. അക്വാകള്‍ച്ചര്‍ അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ. അക്വാകള്‍ച്ചര്‍ പൂര്‍ത്തീകരിച്ചവർക്ക് പരിശീന പരിപാടിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളും മറ്റു ട്രെയിനിങ് സെന്ററുകളിലുമായിരിക്കും പരിശീലനം.
6 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലത്തിന്റെ കാലാവധി 8 മാസമായിരിക്കും. പ്രസ്തുത കാലയളവില്‍ പ്രതിമാസം 10000
രൂപ സ്‌റ്റൈപ്പന്റ്റ് അനുവദിക്കും. താല്പര്യമുള്ളവര്‍ ജൂലൈ 10നു മുമ്പായി നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂര്‍, യു സി കോളേജ് പി.ഒ, ആലുവ എന്ന വിലാസത്തിലോ ഓഫീസിന്റെ
ഇമെയില്‍ ([email protected]) മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.
aquaculture Training programe for youth
Discussion about this post