സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ഉൾനാടൻ സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ 2025-26 വർഷം ചേരുവാൻ അംഗീകൃത മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 -60 വയസ്സ്. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തവരും മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ളവരും ആയിരിക്കണം.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2004 മാർച്ച് വരെ തുക അടച്ചതിന് രസീത് ക്ഷേമനിധി പാസ്ബുക്ക് റേഷൻ കാർഡ് ഏതെങ്കിലും ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിൽ അക്കൗണ്ട് എടുത്ത പാസ്ബുക്കിന്റെ പകർപ്പ് ആറുമാസത്തിനകം എടുത്ത് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ,ജനുവരി മാസത്തെ ഉപഭോക്തൃവിഹിതം, രണ്ട് ഗഡുവായ 500 രൂപ എന്നിവ സഹിതം തിരുവനന്തപുരം മത്സ്യ ഭവൻ ഓഫീസിൽ ജനുവരി 23, 24 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0468 29 67 720
Content summery : Applications invited from approved fishermen for the Inland Revenue Relief Scheme
Discussion about this post