ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ സാരഥിയും, ഇൻഫോസിസിന്റെ സ്ഥാപകർമാരിൽ ഒരാളുമായ ശ്രീ ഷിബുലാലും കുടുംബവും ജൈവകൃഷി പ്രോത്സാഹിക്കുന്നതിനായി 2009 മുതൽ നൽകിവരുന്ന പതിനാറാമത്തെ അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഏറ്റവും നല്ല ജൈവകർഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തിൽ അമ്പതിനായിരം രൂപ വീതമുള്ള 13 അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ,കോളേജ്, ഔഷധസസ്യങ്ങൾ എന്ന മേഖലകൾക്കായി പതിനായിരം രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളും ഉണ്ടായിരിക്കും. 2024 നവംബർ 30ന് മുൻപായി അപേക്ഷ ലഭിച്ചിരിക്കണം.
മൂന്നുവർഷത്തിനുമേൽ പൂര്‍ണ്ണമായും ജൈവ ഭക്ഷണ കൃഷി ചെയ്യുന്ന കേരളത്തിലെ കർഷകരെയാണ് അവാർഡിന് പരിഗണിക്കുന്നത്. വെള്ള കടലാസിൽ കൃഷിയുടെ ലഘു വിവരണങ്ങളും പൂർണ്ണ മേൽവിലാസവും, വീട്ടിലെത്തിച്ചേരാനുള്ള വഴിയും, രണ്ട് ഫോൺ നമ്പറും,ജില്ലയും അപേക്ഷയിൽ എഴുതിയിരിക്കണം. കൃഷിയിടത്തിന്റെ ചിത്രങ്ങളോ മറ്റു സർട്ടിഫിക്കറ്റുകളോ അപേക്ഷക്കൊപ്പം അയക്കരുത്.
Content summery : Applications invited for Akshayasree Award. Last date to apply is 30 November
Discussion about this post