എറണാകുളം ജില്ലയില്‍ പ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികള്‍ക്കോ, പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗത്വമുള്ള വ്യക്തികള്‍ക്കോ, സ്വയം സഹായ ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കോ സംഘങ്ങള്‍ക്കോ, ജോയിന്റ് പദ്ധതിയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.
പദ്ധതി തുക 120 ലക്ഷം രൂപയാണ്. പദ്ധതി തുകയുടെ 40 ശതമാനം തുക (48 ലക്ഷം രൂപ) സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. താല്പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ജനുവരി 10-ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവന്‍ ഓഫീസുമായോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ ബന്ധപ്പെടാം.
ഫോണ്‍: 0484-2394476, 7356249978.
Content summery : Applications invited for a project to provide deep-sea fishing vessels to fishermen
Discussion about this post