മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾക്കും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്കും നിലവിൽ അംഗീകാരമുള്ള ജില്ലയിലെ എഗ്ഗർ നഴ്സറികളുടെ അംഗീകാരം രണ്ടു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് നൽകുന്നതിനും പുതിയ എഗ്ഗർ നഴ്സറികൾക്ക് അംഗീകാരം നൽകുന്നതിലേക്ക് ഉള്ള അപേക്ഷ എഗ്ഗർ നേഴ്സറി ഉടമകളിൽ നിന്ന് ക്ഷണിച്ചു.

താല്പര്യമുള്ളവർ അടുത്തുള്ള മൃഗാശുപത്രിയിൽ നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി പഞ്ചായത്തിൽ നിന്നുള്ള ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സാക്ഷിപത്രം, കരാർ പത്രം, കോഴി വളർത്തലിൽ പരിശീലനം ലഭിച്ചതിന് സർട്ടിഫിക്കറ്റ് സഹിതം ഈ മാസം ഇരുപതാം തീയതിക്ക് മുൻപ് സമർപ്പിക്കണം.
Content summery : Applications are invited from Egger nursery owners















Discussion about this post