ഫിഷറീസ് വകുപ്പിൻ്റെ മത്സ്യകർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യ, ഓരു ജലമത്സ്യ, ചെമ്മീൻ, അലങ്കാര മത്സ്യ കർഷകർ, നൂതന മത്സ്യക്കൃഷി നടപ്പാക്കുന്ന കർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉൽപ്പാദന യൂണിറ്റ് കർഷകൻ, മികച്ച തദ്ദേശസ്വയം ഭരണ സ്ഥാപനം, മികച്ച സ്റ്റാർട്ടപ്, മത്സ്യക്കൃഷിയിലെ ഇടപെടൽ സഹകരണ സ്ഥാപനം, മികച്ച അക്വാകൾച്ചർ പ്രൊമോട്ടർ, മികച്ച പ്രോജക്ട് കോ-ഓർഡി നേറ്റർ, മത്സ്യവകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥർ, മികച്ച ജില്ല എന്നിവയ്ക്കാണ് അവാർഡ്.
പൂരിപ്പിച്ച അപേക്ഷ 2025 മെയ് 26 വരെ അതത് ജില്ലാ ഓഫീസിൽ സമർപ്പിക്കാം. വിവരങ്ങൾ ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവനിലും ലഭ്യമാണ്.
ഫോൺ:
1800 425 3183,
04712525200.
Content summery : Applications are invited for the Fisheries Department’s Fish Farmer Award
Discussion about this post