കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും കാണക്കാരി, മാഞ്ഞൂർ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളുടെയും സാമ്പത്തിക സഹായത്തോടെ മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റിന്റെ പരിധിയിൽ വരുന്ന ക്ഷീരകർഷകർക്കായി നടപ്പാക്കുന്ന സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

കാണക്കാരി, മാഞ്ഞൂർ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകർക്ക് 2024 ഏപ്രിൽ മൂന്നിനു ശേഷം കന്നുകാലികളെ ഇൻഷുർ ചെയ്തതിനുളള ധനസഹായം നൽകുന്നതാണ് പദ്ധതി. ഇൻഷുറൻസ് കമ്പനിക്ക് പണം അടച്ച രസീത്, കന്നുകാലി ഇൻഷുറൻസിന്റെ പകർപ്പ്, ഗുണഭോക്താവിന്റെ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. വിശദവിവരത്തിന് ഫോൺ: 04829-243878.
Content summery : Applications are invited for the Comprehensive Livestock Insurance Scheme implemented for dairy farmers under the jurisdiction of Manjoor Dairy Development Unit
Discussion about this post