മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫിഷറീസ് ഇ ഗ്രാന്റിനുള്ള അപേക്ഷകൾ ഈ സാമ്പത്തിക വർഷം പുതിയ ഇ -ഗ്രാൻഡ് സോഫ്റ്റ്‌വെയറിലൂടെ നൽകും. സ്ഥാപനമേധാവികൾ ഈ സാമ്പത്തിക വർഷം വരെയുള്ള എല്ലാ ക്ലൈമും 2024 ഒക്ടോബർ 15ന് മുൻപ് പൂർത്തിയാക്കണം. അർഹതയുള്ള വിദ്യാർത്ഥികൾ ഫോറം നമ്പർ നാലിൽ അപേക്ഷിച്ചു അപേക്ഷ ഈ ഗ്രാൻഡ്സ് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷ ബന്ധപ്പെട്ട സ്ഥാപനമേധാവികൾ ഇ ഗ്രാൻഡ് സോഫ്റ്റ്‌വെയറിലൂടെ അംഗീകാരം നൽകി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറർക്ക് നൽകണം.
ഹാർഡ് കോപ്പി തപാൽ മാർഗം സമർപ്പിക്കണം. അപേക്ഷക്കൊപ്പം മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്കിന്റെ കോപ്പി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസറുടെ സാക്ഷ്യപത്രം, ഫാറം നമ്പർ നാലിലെ പേജ് മൂന്നിലുള്ള സാക്ഷിപത്രം,ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, എസ്എസ്എൽസി ബുക്കിന്റെ പകർപ്പ്, അലോട്ട്മെന്റ് മെമ്മോ, സ്വകാര്യ സ്ഥാപനങ്ങളിലാണ് പഠിക്കുന്നതെങ്കിൽ അതാത് സ്ഥാപനങ്ങൾക്കുള്ള ട്യൂഷൻ ഫീസ്, എക്സാം ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ നിശ്ചയിച്ചു കൊണ്ടുള്ള ബന്ധപ്പെട്ട ഫീ റഗുലേറ്ററി കമ്മിറ്റിയുടെ ഉത്തരവ് എന്നിവ ഹാജരാക്കണം.
Applications are invited for Fisheries e-Grant for Children of Fishermen
Discussion about this post