ഇടുക്കി: ക്ഷീരവികസന വകുപ്പിൻ്റെ വാര്‍ഷിക പദ്ധതി 2024-2025 എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരലയം യൂണിറ്റിനുളള അപേക്ഷകള്‍ ക്ഷണിച്ചു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ വരുമാന വര്‍ദ്ധനവിനായി ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയില്‍ പ്രത്യേകമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷീരസഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ലയത്തിലെ തൊഴിലാളികള്‍ക്ക്കാലികളെ വളര്‍ത്തുന്നതിനാവശ്യമായ തൊഴുത്ത് നിര്‍മ്മിക്കുന്നതിനും കാലികളെ വാങ്ങുന്നതിനും അവയെ പരിപാലിക്കുന്നതിനുമുള്ള പദ്ധതിയാണ് ക്ഷീരലയം. ഒരു ക്ഷീരലയത്തിന് 11 ലക്ഷം രൂപയാണ് വകുപ്പ് ധനസഹായം വകയിരുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക
application invited for ksheeralayam project
Discussion about this post