ആലപ്പുഴ ജില്ലയിലെ നെടുമുടി, എടുത്വ, കൈനകരി കൃഷിഭവനകളുടെ പരിധിയിൽ വരുന്ന പാടശേഖരങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ രോഗത്തിനൊപ്പം, മുഞ്ഞ ബാധയുടെ സാന്നിധ്യവും കണ്ടെത്തിയതായി റിപ്പോർട്ടുകൾ.
മുഞ്ഞ ബാധ വന്നാൽ നെൽകൃഷി പൂർണമായും നശിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കർഷകർ ഇക്കാര്യത്തിൽ ഏറെ ജാഗ്രത പാലിക്കണമെന്ന് മാങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ കാലാവസ്ഥ മുഞ്ഞ വ്യാപനത്തിന് ഏറെ അനുകൂലമാണ്. അതുകൊണ്ടുതന്നെ പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം കണ്ടെത്തിയാൽ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായത്തിനായി മാങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രവുമായോ, നെല്ല് ഗവേഷണ കേന്ദ്രവുമായോ കർഷകർക്ക് ബന്ധപ്പെടാവുന്നതാണ്.
Discussion about this post