ആനയുടെ കാലുകൾ പോലെ വലുപ്പം ഉള്ളതുകൊണ്ടാണ് ആനത്താമരയ്ക്ക് അങ്ങനെ പേരുവന്നത്. വിക്റ്റോറിയ ആമസോണിക്ക എന്നാണ് ശാസ്ത്രനാമം. വിക്ടോറിയ രാജ്ഞിയോടുള്ള ബഹുമാനാർത്ഥം നൽകിയിരിക്കുന്ന പേര്. ആമ്പലിന്റെ കുടുംബം. ആ കുടുംബത്തിലെ ഏറ്റവും വലിയ പൂച്ചെടിയാണ് ആനത്താമര.
ആമസോൺ നദിയിലാണ് ആനത്താമര ജനിച്ചു വീണത്. വെളുത്ത നിറമുള്ള പൂക്കൾ. സൂര്യൻ അസ്തമിക്കുമ്പോൾ വിരിയാൻ തുടങ്ങുന്ന പൂക്കൾ മുഴുവനായി വിരിഞ്ഞു വരാൻ നാല്പത്തിയെട്ട് മണിക്കൂർ വരെ സമയമെടുക്കും. ഒരു ദിവസം മാത്രമാണ് പൂക്കൾക്ക് ആയുസ്സ്.
ഭീമൻ ഇലകളാണ് ആനത്താമരയുടേത്. മൂന്നു മീറ്ററോളം വരെ വ്യാസമുണ്ട് ഇവയുടെ ഇലകൾക്ക്. അഞ്ചു കിലോഗ്രാം വരെ ഭാരം താങ്ങാൻ ഇവയ്ക്ക് കഴിയും. കേരളത്തിൽ നിലമ്പൂർ തേക്ക് മ്യൂസിയത്തിലും തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലുമാണ് ആനത്താമരയുള്ളത്.
Discussion about this post