പ്ലാന്റാജിനേസിയ വര്‍ഗത്തില്‍പ്പെട്ട ചെടിയാണ് ഏഞ്ചലോണിയ. വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ഒരു ചെടിയാണിത്. ചൂടുകാലത്ത് പൂക്കള്‍ വിടരുന്ന ചെടിയാണ് ഏഞ്ചലോണിയ. തണ്ടിന്റെ അറ്റത്ത് വരിവരിയായി പൂക്കള്‍ പൂവിട്ടുനില്‍ക്കുന്നത് കാണാന്‍ മനോഹരമാണ്.
ചൂടുകാലത്താണ് പൂക്കളിടുന്നതെന്നത് കൊണ്ട് സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ലഭിച്ചില്ലെങ്കില്‍ പൂക്കള്‍ കുറയാന്‍ കാരണമാകും.
ഏത് മണ്ണിനോടും പൊരുത്തപ്പെടാന്‍ ഏഞ്ചലോണിയയ്ക്ക് കഴിയും. നീര്‍വാര്‍ച്ച ഉറപ്പാക്കണം. അല്ലെങ്കില്‍ വേര് ചീയാന്‍ കാരണമാകും. പോട്ടുകളില്‍ വളര്‍ത്തുന്നതാകും കൂടുതല്‍ നല്ലത്. വളം എല്ലാ മാസവും നല്‍കാം. അധികമായി വളം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഏഞ്ചലോണിയയ്ക്ക് മുഞ്ഞയുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ സോപ്പ് ലായനി തളിച്ചുകൊടുത്താല്‍ മതി.
Discussion about this post