ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ്, ഡയറി ബ്രാൻഡായി അമുൽ. ആഗോള ബ്രാൻഡ് മൂല്യ നിർണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസിൻ്റെ ഫുഡ് ആൻഡ് ഡ്രിങ്ക് 2024 റിപ്പോർട്ടിൽ തുടർച്ചയായി നാലാം വർഷമാണ് നേട്ടം കൈവരിക്കുന്നത്.
കമ്പനിയുടെ ബ്രാൻഡ് മൂല്യത്തിൽ 11 ശതമാനം വർദ്ധിച്ചു. പുതിയ റാങ്കിൽ ബ്രാൻഡ‍് മൂല്യം 3.3 ബില്യൺ ഡോളറാണ്. എഎഎ+ റേറ്റിംഗാണ് കമ്പനിക്ക് ലഭിച്ചത്. പാൽ വിപണിയുടെ 75 ശതമാനവും വെണ്ണ വിപണിയുടെ 85 ശതമാനവും ചീസ് വിപണിയുടെ 66 ശതമാനവും അമുലിനുണ്ട്.
35-ലധികം പാരാമീറ്ററുകൾ ഉപയോഗിച്ചാണ് ബ്രാൻഡ് കരുത്ത് വിലയിരുത്തുന്നത്. കരുത്തുറ്റ ബ്രാൻഡ് എന്ന നിലയിൽ അമൂൽ മുന്നിലെത്തിയപ്പോൾ ബ്രാൻഡ് മൂല്യത്തിൽ നെസ്‌ലെയും ലെയ്സും ആധിപത്യം നിലനിർത്തി. ബ്രാൻഡ് മൂല്യം ഏഴ് ശതമാനം ഇടിഞ്ഞ് 280 കോടി ബില്യൺ ഡോളറിലെത്തിയിട്ടും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഭക്ഷ്യ ബ്രാൻഡ് എന്ന പദവി നെസ്‌ലെ നിലനിർത്തി. 12 ബില്യൺ ഡോളറിൻ്റെ മൂല്യവുമായി ലെയ്‌സ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
Amul is world’s strongest food brand with 3.3 billion dollar value in 2024
Discussion about this post