ആഭ്യന്തര വിപണിയ്ക്കൊപ്പം രാജ്യാന്തര വിപണിയിലും റബർ വില കുതിക്കുന്നു. ബാങ്കോക്ക് വില നിലവില്‍ 188 രൂപയാണ്. ആഭ്യന്തര വിലയും രാജ്യാന്തര വിലയും തമ്മിലുള്ള വ്യത്യാസം 28 രൂപയാണ്. നേരത്തെ ഇത് 40 രൂപയിൽ വരെയെത്തിയിരുന്നു.
164 രൂപയിലേക്ക് വില ഇടിഞ്ഞതിന് ശേഷമാണ് രാജ്യാന്തര വിപണി കുതിക്കുന്നത്. വിദേശത്തേക്ക് ഇന്ത്യയില്‍ നിന്ന് ടയറുകളുടെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്.
ആവശ്യത്തിന് പ്രകൃതിദത്ത റബര്‍ കിട്ടാത്ത അവസ്ഥയിലാണ് ടയര്‍ മേഖല. ഇതോടെ ഇറക്കുമതി നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (ആത്മ) കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ലോകത്തെ മുന്‍നിര ടയര്‍ നിര്‍മാതാക്കളും കയറ്റുമതിക്കാരുമാണ് ഇന്ത്യ. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ പ്രകൃതിദത്ത റബറിന്റെ 70 ശതമാനവും ടയര്‍ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ലഭ്യത കുറഞ്ഞതിനൊപ്പം അസംസ്‌കൃത വസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ ടയര്‍ കമ്പനികളും പ്രതിസന്ധിയിലായി.
Along with the domestic rubber market, international market is booming
Discussion about this post