ആയുർവേദത്തിൽ ബൃഹത്തായ പങ്ക് വഹിക്കുന്ന സസ്യമാണ് കറ്റാർവാഴ. ചർമസംരക്ഷണത്തിലും കേശ സംരക്ഷണത്തിലും പ്രധാനിയാണ് കറ്റാർവാഴ. വിപണിയിൽ ശുദ്ധമെന്ന പേരിൽ സുലഭമായി ലഭിക്കുന്ന കറ്റാർവാഴയാണ് ഭൂരിഭാഗം പേരും ഇന്ന് ഉപയോഗിക്കുന്നത്. ഇതിൻ്റെ ഗുണമേന്മ എത്രത്തോളമുണ്ടെന്ന് അനുഭവിച്ചറിയേണ്ടതാണ്. എന്നാൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ നമുക്ക് വീട്ടിൽ തന്നെ കറ്റാർവാഴ വളർത്തിയെടുക്കാവുന്നതാണ്.

വിത്തിൽ നിന്നോ അല്ലെങ്കിൽ നഴ്സറികളിൽ നിന്നോ ചെടിയായി തന്നെ വേണമെങ്കിലും കറ്റാർവാഴ നടാനായി വാങ്ങാവുന്നതാണ്. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താകണം കറ്റാർവാഴ നടേണ്ടത്. വെള്ളം കെട്ടിക്കിടന്നാൽ ചീയാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഡ്രെയിനേജ് ദ്വാരങ്ങളുള്ള പാത്രങ്ങളെടുക്കണം. ടെറസിലോ വെയിൽ ലഭിക്കുന്ന മറ്റിടങ്ങളിലോ കൃഷി ചെയ്യാവുന്നതാണ്.
അമിതമായി വെള്ളം നനച്ചാൽ ചെടി ചീഞ്ഞുപോകും. ഡ്രെയിനേജ് ദ്വാരങ്ങളുള്ള പാത്രങ്ങളിൽ നന്നായി നനയ്ക്കുകയും വെള്ളം ഒഴുകി പോകാൻ അനുവദിക്കുകയും ചെയ്യേണ്ടതാണ്. അതുപോലെ തന്നെ യാതൊരുവിധ വളപ്രയോഗങ്ങളും കറ്റാർവാഴയ്ക്ക് ചെയ്യേണ്ടതില്ല. മറിച്ച് നടമ്പോൾ ചകിരിച്ചോറിട്ട് കൊടുക്കുന്നത് നല്ലതാണ്. പഴതൊലിയും മുട്ടത്തോടും നല്ലതാണ്.
aloe vera cultivation















Discussion about this post