മൾട്ടി ലെയർ കൃഷി സമ്പ്രദായത്തിലൂടെ പ്രശസ്തനായ വ്യക്തിയാണ് മധ്യപ്രദേശ് ലെ സാഗർ ജില്ലയിൽ നിന്നുള്ള ആകാശ ചൗരസ്യ. തുടക്കത്തിൽ ഒരു ഡോക്ടറായി വൈദ്യശാസ്ത്രത്തിൽ കരിയർ പിന്തുടരാൻ ആഗ്രഹിച്ച ആകാശ് ഹോസ്പിറ്റലുകളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അതിനെക്കുറിച്ച് പഠിക്കുകയും അതിന്റെ കാരണങ്ങൾ തേടുകയും ചെയ്തു. ഒടുവിൽ ഡോക്ടർ ആവാനുള്ള തന്റെ സ്വപ്നം ഉപേക്ഷിച്ച് സമൂഹത്തിന് വിഷ രഹിത ഭക്ഷണം നൽകാൻ തീരുമാനിക്കുകയായിരുന്നു .
അങ്ങനെ ജൈവകൃഷിയുടെ പാഠങ്ങൾ പഠിച്ചു. 2014ൽ തീർത്തും ജൈവരീതിയിലുള്ള കൃഷിയിലേക്ക് ഇറങ്ങി. രാസവസ്തുക്കൾ ഉപയോഗിക്കാതെ ഒരേ ഭൂമിയിൽ നാല് അല്ലെങ്കിൽ അഞ്ചുവിളകൾ വളർത്തുന്ന മൾട്ടിലെയർ ഫാമിങ് എന്ന കൃഷി രീതി അവലംബിച്ചു. ഏകദേശം 80,000ത്തിലധികം കർഷകർക്ക് ഈ മേഖലയിൽ പ്രായോഗിക പരിശീലനം നൽകി. അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങൾ ഇരുപതിലധികം ദേശീയതലത്തിലുള്ള അവാർഡുകൾ ലഭിക്കാൻ കാരണമായി. ഒരു സ്ഥലത്ത് ഒരേസമയം ഒന്നിലധികം പാളികളിൽ വ്യത്യസ്തമായ വിളകൾ കൃഷി ചെയ്യുന്നതാണ് മൾട്ടിലെയർ കൃഷി.
Discussion about this post