പരമ്പരാഗതമായി തോട്ടത്തിൽ മഞ്ഞളും കാപ്പിയുമൊക്കെ കൃഷി ചെയ്തിരുന്ന പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലുള്ള അജേഷ് ചുങ്കപ്പാറയും ഭാര്യ സൗമ്യയും കാർഷിക വിളകൾക്ക് വിലയിടിഞ്ഞപ്പോൾ അവ മൂല്യ വർദ്ധിത ഉൽപന്നങ്ങളാക്കി വീടുകളിൽ എത്തിക്കുക എന്ന ആശയം പ്രയോഗികമാക്കിയത്. മഞ്ഞൾ വിളവെടുത്ത ശേഷം പുഴുങ്ങി ഉണങ്ങി യന്ത്ര സഹായത്തോടെ പൊടിച്ച് പായ്ക്കു ചെയ്യുന്നു. കാപ്പിക്കുരു വറുത്ത് ഉണങ്ങി പൊടിച്ച് ടിന്നുകളിലാക്കുന്നു. നാട്ടിൽ സുലഭമായി ലഭിക്കുന്ന പാഷൻ ഫ്രൂടിൽ നിന്ന് ജ്യൂസും എടുക്കുന്നു.
നാട്ടിലെ സമാന മനസ്കരായ കർഷകരുടെ ഒരു കൂട്ടായ്മ ‘സമന്വയം ‘ എന്ന പേരിൽ രൂപീകരിച്ച് വീട്ടമ്മമാർക്ക് മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണത്തിൽ ഇവർ പരിശീലനവും നൽകുന്നുണ്ട്.
നാട്ടിലെ തേങ്ങ, മാങ്ങ തുടങ്ങിയവയെല്ലാം എല്ലാം ശേഖരിച്ച് സമ്മന്തിപ്പൊടിയും, അച്ചാറുമെല്ലാം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ .
ഫോൺ: 9846559455
തയ്യാറാക്കിയത്: രാജേഷ് കാരാപ്പള്ളിൽ .
Discussion about this post