കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയുക എന്ന ലക്ഷ്യത്തോടെ കേര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും.
സംസ്ഥാനത്തെ 23 മേഖലകളാക്കി തിരിച്ചാണ് പദ്ധതി പ്രവർത്തനങ്ങൾ നടത്തുക. കടുത്ത വേനലും മഴയും ഉണ്ടാകുന്ന സമയങ്ങളിൽ കർഷകർ സ്വീകരിക്കേണ്ട വെള്ള സംരക്ഷണം മാർഗ്ഗങ്ങളെപ്പറ്റി വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ അവബോധം നൽകുന്നതാണ് പ്രാഥമിക ലക്ഷ്യം. ഇതിനൊപ്പം മണ്ണ് പരിശോധന ലാബുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും, കൃഷിയിടങ്ങളിൽ നിന്നുള്ള കാർബൺ ബഹർഗമനം കുറയ്ക്കുകയും ജലപയോഗം കാര്യക്ഷമം ആക്കുകയും ചെയ്യും.
Discussion about this post