Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

പ്രധാന കാർഷിക വാർത്തകൾ

Agri TV Desk by Agri TV Desk
September 2, 2022
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

1. 2020,2021 വർഷങ്ങളിൽ ആവർത്തന കൃഷിയോ പുതു കൃഷിയോ നടത്തിയ റബർ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ട് ഹെക്ടർ വരെ റബ്ബർകൃഷി ഉള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു ഹെക്ടർ ധനസഹായം ലഭിക്കാൻ അർഹതയുണ്ട്. കേന്ദ്ര ഗവൺമെൻറിൻറെ ‘സർവീസ് പ്ലസ്’ എന്ന വെബ് പോർട്ടലിലൂടെ ഓൺലൈനായി ഒക്ടോബർ 31നകം അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയോടൊപ്പം സ്ഥലത്തിൻറെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷി ചെയ്ത സ്ഥലത്തിൻറെ അതിരുകൾ രേഖപ്പെടുത്തിയ സ്കെച്ച് ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് കോപ്പി, കൂട്ടു ഉടമസ്ഥ ഉള്ളവർക്കും മൈനറായ അപേക്ഷകർക്കുമുള്ള നോമിനേഷൻ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഹെക്ടർ പ്രതി കൃഷി ധനസഹായമായി 20000 രൂപയും നടീൽ വസ്തുവായി കപ്പുതൈയോ കൂടതൈയോ ഉപയോഗിക്കുന്നവർക്ക് 50,000 രൂപയും ചേർത്ത് ആകെ 25000 രൂപയാണ് ധനസഹായം. തോട്ടം പരിശോധിച്ചതിനുശേഷം അർഹമായ ധനസഹായം കർഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്. വിശദവിവരങ്ങൾ wwww.rubberboard.org.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് റബ്ബർ ബോർഡ് റീജിയണൽ ഓഫീസുകൾ, ഫീൽഡ് സ്റ്റേഷനുകൾ, കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന 0481- 2576622 എന്ന കോൾ സെൻറർ നമ്പർ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്.

2. കൃഷിവകുപ്പിന്റെ ഓണസമൃദ്ധി 2022 കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് വൈകുന്നേരം 5 മണിക്ക് പാളയം ഹോർട്ടികോർപ്പ് വിപണിയിൽ കൂടുന്ന യോഗത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി ശ്രീ.പ്രസാദ് അധ്യക്ഷത വഹിച്ചു.

3. കൃഷി വകുപ്പിൻറെ വിപണി ഇടപെടൽ പദ്ധതിയുടെ ഭാഗമായി ജില്ലകളിൽ ഹോർട്ടികോർപ്പിന്റെ മൊബൈൽ യൂണിറ്റുകൾ വഴി പഴം-പച്ചക്കറികൾ സെപ്റ്റംബർ 7 വരെ വിതരണം ചെയ്യും. ഏകീകൃത ഡിസൈനിലുള്ള മൊബൈൽ യൂണിറ്റുകൾ ജില്ലകളിലെ എല്ലാ നിയോജക മണ്ഡലങ്ങളും കവർ ചെയ്യുന്ന തരത്തിൽ ഒരാഴ്ച പ്രവർത്തിക്കും. സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകൾ വഴി പഴം- പച്ചക്കറികളും കർഷക കൂട്ടായ്മകൾ ഉൽപാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളും മറ്റു പൊതുമേഖല സ്ഥാപനങ്ങളുടെ വെളിച്ചെണ്ണ, കേരജം, മറയൂർ ശർക്കര കൊടുമൺ അരി, കുട്ടനാടൻ അരി എന്നിങ്ങനെ ഓണക്കാലത്ത് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതാണ്.

4. ഓണക്കാലത്ത് പൊതു ജനങ്ങൾക്ക് ശുദ്ധവും മായം കലരാത്ത പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പിൻറെ ഓണക്കാല ഊർജിത പരിശോധന സംവിധാനവും ഇൻഫർമേഷൻ സെന്ററും ക്ഷീര വികസന വകുപ്പ് പ്രവർത്തിക്കുന്ന ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ സെപ്റ്റംബർ 3 മുതൽ 7 വരെ സംഘടിപ്പിക്കുന്നു. കർഷകർക്ക് അവർ ഉൽപാദിപ്പിക്കുന്നതും പൊതുജനങ്ങൾക്ക് അവർ ഉപയോഗിക്കുന്നതുമായ പാൽ സൗജന്യമായി പരിശോധിക്കാനുള്ള സൗകര്യം ലാബിൽ ഒരുക്കിയിട്ടുണ്ട്. ഗുണനിലവാര പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലി സാമ്പിളും പാക്കറ്റ് ആണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കുവാനും ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾക്ക് ക്വാളിറ്റി കൺട്രോൾ ഓഫീസുമായി ബന്ധപ്പെടുക. അന്യ സംസ്ഥാനത്തു നിന്ന് വരുന്ന പാലിൻറെ ഗുണനിലവാരവും ഉറപ്പു വരുത്തുന്നതാണ്. പാറശ്ശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥിരം പരിശോധന സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും.

5. വെമ്പായം കൃഷിഭവൻ പരിധിയിൽ 50 രൂപ സബ്സിഡി നിരക്കിൽ അത്യുൽപാദനശേഷിയുള്ള തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ടെന്നും ആവശ്യമുള്ള കർഷകർ 2022- 23 വർഷത്തെ കരം അടച്ച രസീതുമായി കൃഷിഭവനിലെത്തണം എന്നും കൃഷി ഓഫീസർ അറിയിച്ചു.

6. കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് സെപ്റ്റംബർ 5, 6 തീയതികളിൽ രാവിലെ 10 മണി മുതൽ തീറ്റപ്പുൽകൃഷി എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 200 രൂപ രജിസ്ട്രേഷൻ ഫീസ് സെപ്റ്റംബർ അഞ്ചിന് പരിശീലനത്തിന് എത്തുമ്പോൾ അടക്കേണ്ടതാണ്. ഇതിനൊപ്പം ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, എന്നിവ ഹാജരാക്കേണ്ടതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് യാത്ര കൂലിയായി 100 രൂപയും പ്രതിദിന ദിനബത്ത 150 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0481 -2302223.

7. കുട്ടനാട്ടിൽ രണ്ടാം കൃഷിയിറക്കിയ, വിതച്ചു 55 ദിവസം മുതൽ 90 ദിവസം വരെ പ്രായമായ പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം ധാരാളം കാണുന്നു. എന്നാൽ മിക്കയിടങ്ങളിലും മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മിറിഡ് ചാഴികൾ ധാരാളമായി കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ കർഷകർ വളരെ കരുതലോടെ ഇരിക്കുക. ഒരിക്കലും കീടനാശിനിപ്രയോഗം അരുത്. കീടങ്ങളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കീടനാശിനിപ്രയോഗം ആവശ്യമായി വരുന്നപക്ഷം മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രവുമായോ അതാത് കൃഷിഭവനുമായോ ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 93 83 47 0 6 96.

8. തിരുവനന്തപുരം ആനയറയിൽ പ്രവർത്തിക്കുന്ന കൃഷി ബിസിനസ് കേന്ദ്രത്തിൽ കാബേജ്, മല്ലി, കോളിഫ്ളവർ മുളക്, പയർ തുടങ്ങിയ പച്ചക്കറികളും ഗംഗാബോണ്ടം തെങ്ങിൻ തൈകൾ തൈ ഒന്നിന് 200 രൂപയ്ക്കും, കുറ്റ്യാടി തെങ്ങിൻ തൈകൾ തൈ ഒന്നിന് 100 രൂപയ്ക്കും വില്പനയ്ക്ക് ലഭ്യമാണ്. കൂടാതെ ചുവപ്പു നിറത്തിലുള്ള ഡ്രാഗൺ ഫ്രൂട്ട് തൈകളും തൈ ഒന്നിന് 100 രൂപ നിരക്കിൽ ലഭ്യമാണ്.

9. കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക വിജ്ഞാന വിപണന കേന്ദ്രം കോഴിക്കോടിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30 മുതൽ ‘ശാസ്ത്രീയ വാഴകൃഷി’ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. താല്പര്യമുള്ളവർ 9188223584, 0495-2935850 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

10. റബ്ബർ ബോർഡിലെ ഇന്ത്യൻ ഗവേഷണകേന്ദ്രത്തിൽ എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ക്വാളിറ്റി കണ്ട്രോൾ ലബോറട്ടറിയിലെ അഞ്ച് ഒഴിവുകളിലേക്ക് ട്രെയിനികളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇതിനുവേണ്ടി വോക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. നാല് ഒഴിവുകൾ ഉള്ള ഒന്നാമത്തെ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദമോ ബിരുദമോ ഉണ്ടായിരിക്കണം. ഒരു ഒഴിവുള്ള രണ്ടാമത്തെ വിഭാഗത്തിലേക്ക് പോളിമറിലോ റബർ ടെക്നോളജിയിലോ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ സെപ്റ്റംബർ ആറിന് രാവിലെ ഒമ്പതുമണിക്ക് കോട്ടയത്ത് പുതുപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഗവേഷണകേന്ദ്രത്തിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുമായി പ്രോസസിംഗ് ക്വാളിറ്റി കണ്ട്രോൾ ജോയിൻറ് ഡയറക്ടർ മുമ്പാകെ ഹാജരാക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0481- 2353311.

Tags: agriculture newsFarmingRubber
Share6TweetSendShare
Previous Post

കർഷകരെ കാപ്പാത്തുമോ പിത്തായ?

Next Post

ഇന്ന് ലോക നാളികേര ദിനം: പരിചയപ്പെടാം അത്യുല്പാദനശേഷിയുള്ള തെങ്ങിനങ്ങൾ

Related Posts

bird flu
അറിവുകൾ

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്
അറിവുകൾ

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല
കൃഷിവാർത്ത

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

Next Post
ഇന്ന് ലോക നാളികേര ദിനം: പരിചയപ്പെടാം അത്യുല്പാദനശേഷിയുള്ള തെങ്ങിനങ്ങൾ

ഇന്ന് ലോക നാളികേര ദിനം: പരിചയപ്പെടാം അത്യുല്പാദനശേഷിയുള്ള തെങ്ങിനങ്ങൾ

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV