1. ആത്മ വഴി നടപ്പിലാക്കി വരുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലർ കോഴ്സിലേക്ക് വളം/ കീടനാശിനി ഡിപ്പോ നടത്തുന്നവർക്കും തുടങ്ങാൻ താല്പര്യം ഉള്ളവർക്കും അപേക്ഷിക്കാം. യോഗ്യത എസ്എസ്എൽസി അതത് കൃഷി ഓഫീസറുടെ ശുപാർശ പ്രകാരം ഏപ്രിൽ 23 നകം ആത്മ പ്രൊജക്റ്റ് ഡയറക്ടറേറ്റ്, സിവിൽ സ്റ്റേഷൻ കൊല്ലം-691013 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം അപേക്ഷ മാതൃക കൃഷിഭവനികളിൽ നിന്ന് ലഭ്യമാകും.
2. വെള്ളായണി കാർഷിക കോളേജിലെ അനിമൽ ഹസ്ബൻഡറി വിഭാഗത്തിന് കീഴിലുള്ള പൗൾട്രി ഫാമിൽ നിന്ന് ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 45 ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങൾ ഒന്നിന് 130 രൂപ നിരക്കിൽ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 96453 14843
3. സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള ആനക്കയം സംസ്ഥാന വിത്ത്ല്പാദന കേന്ദ്രത്തിൽ ഉമ്മ ഇനത്തിൽ പെട്ട നെൽവിത്തുകൾ, പന്നിയൂർ ഇനം കുരുമുളക് തൈകൾ റെഡ് റോയൽ പപ്പായ തൈകൾ എന്നിവ ലഭ്യമാണ്. ഫോൺ നമ്പർ 93 83 47 16 42.
4. കൃഷി വകുപ്പിന്റെ ചിറയിൻകീഴ് സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിൽ ശ്രേയസ് ഇനത്തിൽപ്പെട്ട നെൽവിത്തും പച്ചക്കറി തൈകളും വില്പനയ്ക്ക് തയ്യാറായിട്ടുണ്ട് ഫോൺ നമ്പർ 93 83 47 0 2 99.
5. പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗത്തിന്റെ പ്രദർശനം നടത്തുന്നു. വളങ്ങൾ,സൂക്ഷ്മ മൂലകങ്ങൾ, ജൈവ കീടനാശിനികൾ തുടങ്ങിയവ പ്രയോഗിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ മെച്ചം കർഷകരെ ധരിപ്പിക്കുകയാണ് ലക്ഷ്യം. ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി 250 പ്രദർശനങ്ങൾ നടത്തും. താല്പര്യമുള്ള പഞ്ചായത്ത്, കൃഷിഭവൻ, കർഷക ഗ്രൂപ്പുകൾ തുടങ്ങിയവ ബ്ലോക്ക് തല നോഡൽ ഓഫീസറുമായി ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് ഫോൺ-0469 2662094.
Discussion about this post