Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കാർഷിക സേവനങ്ങൾ ഇനിമുതൽ കൂടുതൽ സ്മാർട്ടാകും : കൃഷിമന്ത്രി പി പ്രസാദ്

Agri TV Desk by Agri TV Desk
September 11, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

അങ്കമാലി : കാർഷിക സേവനങ്ങൾ അതിവേഗവും കാര്യക്ഷമമായും കർഷകർക്ക് ലഭ്യമാകുന്ന തരത്തിൽ കൂടുതൽ സ്മാർട്ടാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കതിർ ആപ്പിലൂടെ വിവരശേഖരണം പൂർത്തിയാക്കിയ കർഷകർക്കുള്ള തിരിച്ചറിയൽ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ ആത്മാഭിമാനത്തിൻ്റെ അടയാളമാണ് ഈ കാർഡെന്നും മന്ത്രി പറഞ്ഞു. കാർഷിക സേവനങ്ങൾക്ക്  ഏകജാലക സംവിധാനം ഒരുക്കുന്നതിനായാണ് സംസ്ഥാന കൃഷി വകുപ്പ് കതിർ ആപ്പിന് രൂപംകൊടുത്തത്. ഇത്തരത്തിൽ എല്ലാ കാർഷിക സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകുന്ന രാജ്യത്തെ തന്നെ ആദ്യ വെബ് പോർട്ടലാണ് കതിർ ആപ്പെന്ന് മന്ത്രി പറഞ്ഞു. കൃഷി ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടത്തിൽ കൂടുതൽ ലഭ്യമാക്കേണ്ടതുണ്ട്. അതിനായി ഉദ്യോഗസ്ഥരുടെ ഓഫീസ് ജോലികൾ ലഘൂകരിക്കുന്നതിനായി സോഫ്റ്റ്വെയർ സംവിധാനം ഒരുക്കും. നബാർഡിൻ്റെ സ്ഥാപനമായ നാബ്കോൺസാണ് സോഫ്റ്റ്വെയർ തയ്യാറാക്കുന്നത്. കാർഷികമേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല മീറ്റിംഗുകളിൽ കർഷകർക്ക് കൂടി പങ്കെടുക്കുവാനുള്ള അവസരം ലഭ്യമാക്കും. കൃഷിഭവനുകളുടെ സേവനങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശങ്ങളും പരാതികളും നൽകുന്നതിനായി കൃഷിഭവനുകളിൽ ക്യൂ ആർ കോഡ് സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Agriculture minister P Prasad Inaugurated state level distribution of identity cards to farmers

അതിരൂക്ഷമായ വരൾച്ചയും ശക്തമായ മഴയുമാണ് കർഷകർ നേരിടുന്ന പ്രതിസന്ധി. അതുപോലെ തന്നെയാണ് വന്യമൃഗങ്ങളുടെ ശല്യവും. വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കുന്നതിനായി 2 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ മാറ്റിവെച്ചു. ആർ കെ വി വൈ പദ്ധതിപ്രകാരമുള്ള 25 കോടി രൂപ കൂടി ഉപയോഗപ്പെടുത്തി വന്യമൃഗശല്യം ഇല്ലാതാക്കാൻ വനംവകുപ്പുമായി ചേർന്ന് പദ്ധതികൾ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു.

ആദ്യ തിരിച്ചറിയൽ കാർഡ് പത്മശ്രീ പുരസ്കാരം ലഭിച്ച കർഷകൻ സത്യനാരായണ മണിയണിക്ക് മന്ത്രി നൽകി. മികച്ച കർഷകയ്ക്കുള്ള പുരസ്കാരം നേടിയ ഭുവനേശ്വരി, മികച്ച ജൈവകർഷക പുരസ്കാര ജേതാവ് ജ്ഞാന ശരവണൻ, കർഷകോത്തമ പുരസ്കാര ജേതാവ് സി ഡി രവീന്ദ്രൻ നായർ, മികച്ച ജൈവ കർഷക അവാർഡ് ജേതാവ് രശ്മി മാത്യു, കർഷക തിലകം വനിത അവാർഡ് ജേതാവ് കെ ബിന്ദു, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട മികച്ച കർഷക പുരസ്കാര ജേതാവ് ശ്രാവന്തിക, കേരകേസരി അവാർഡ് ജേതാവ് സുഷമ, മികച്ച പച്ചക്കറി കർഷകൻ സുജിത്ത് എസ് വി, മികച്ച കൂൺ കർഷകൻ ജേക്കബ് തോമസ്, മികച്ച പുഷ്പ കർഷകൻ വി പി സുനിൽ, മികച്ച തേനീച്ച കർഷക പുരസ്കാര ജേതാവ് ഫിലിപ്പ് മാത്യു, കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന യൂട്യൂബർ ആനി യൂജിൻ, കർഷകരായ വർഗീസ് കെ സി, മറിയാമ്മ മാത്യു എന്നിവർക്കും തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.

Agriculture minister p prasad Inauguration of state level distribution of identity cards to farmers who have completed data collection through Kathir app

Tags: identity cards to farmersKathir App
ShareTweetSendShare
Previous Post

‘ഓണത്തിനൊരുമുറം പച്ചക്കറി’: മുഖ്യമന്ത്രി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

Next Post

കർഷകർക്ക് ആധാർ മാതൃകയിലുള്ള ഐഡന്റിറ്റി കാർഡുകൾ, രജിസ്ട്രേഷൻ ഒക്ടോബർ മുതൽ ആരംഭിക്കും

Related Posts

wildboar
കൃഷിവാർത്ത

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

കൃഷിവാർത്ത

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കൃഷിവാർത്ത

കാട വളർത്തൽ പരിശീലനം

Next Post

കർഷകർക്ക് ആധാർ മാതൃകയിലുള്ള ഐഡന്റിറ്റി കാർഡുകൾ, രജിസ്ട്രേഷൻ ഒക്ടോബർ മുതൽ ആരംഭിക്കും

Discussion about this post

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

Broiler chicken farming reality malayalam

ബ്രോയ്ലർ കോഴി ഫാമിങ്ങിലെ സത്യവും മിഥ്യയും ചരിത്രവും ! അറുതിവരുത്താം ഈ ദുഷ്പ്രചാരണങ്ങൾക്ക്

പച്ചക്കറി- പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം കണ്ടെത്തിയതായി കൃഷിവകുപ്പ്

കൃഷി ഉപജീവനമാക്കിയ സിവിൽ എഞ്ചിനീയർ ; വാഴ കൃഷിയിൽ നിന്ന് വർഷം 35 ലക്ഷം രൂപ വരുമാനം

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

മത്തൻ കൃഷിക്ക് ഒരുങ്ങാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies