വിളവെടുപ്പിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് ദീർഘകാല സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF). പദ്ധതി പ്രകാരം 2 കോടി രൂപ വരെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വായ്പയായി ലഭിക്കും. പ്രതിവർഷം 3 ശതമാനം പലിശ ഇളവുണ്ടാകും. ഏഴ് വർഷം വരെ പലിശയിളവ് ലഭിക്കും.
2 കോടി രൂപ വരെയുള്ള ലോണുകൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എൻ്റർപ്രൈസസിൻ്റെ (CGTMSE) കീഴിൽ ക്രെഡിറ്റ് ഗ്യാരണ്ടി പരിരക്ഷയും ലഭിക്കും. രണ്ട് കോടിയിലേറെ രൂപയാണ് ലോണെടുക്കുന്നതെങ്കിൽ രണ്ട് കോടിക്ക് മാത്രമാകും പലിശയിളവ് ലഭിക്കുക.
രാജ്യത്തെ കർഷകർ, കാർഷിക സംരംഭകർ, കർഷക സംഘങ്ങളായ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ ഗ്രൂപ്പുകൾ (SHG), ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് എഐഎഫ് സാമ്പത്തിക സഹായം നൽകുന്നു.
Agriculture Infrastructure Fund offers long term financial assistance for building infrastructure for post-harvest stage
Discussion about this post