Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

Agri TV Desk by Agri TV Desk
December 18, 2022
in കൃഷിവാർത്ത
17
SHARES
Share on FacebookShare on TwitterWhatsApp

കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ സാങ്കേതിവിദ്യകൾ ആവിഷ്കരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ഇസ്രായേൽ. കാർഷിക സംബന്ധമായ സാങ്കേതിവിദ്യകൾ നേരിട്ട് മനസ്സിലാക്കുവാനും പഠിക്കുവാനും കേരളത്തിലെ കർഷകർക്ക് ഒരു സുവർണ്ണ അവസരം ഒരുക്കുകയാണ് സംസ്ഥാന കൃഷി വകുപ്പ്.വാട്ടർ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ,ഹൈടെക് കൃഷി രീതികൾ, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേൽ സാങ്കേതികവിദ്യകൾ പ്രസിദ്ധമാണ്.

ഇസ്രായേലിയൻ സാങ്കേതിക വിദ്യകൾ മനസ്സിലാക്കി ഇവിടത്തെ കൃഷിയിടങ്ങളിൽ പ്രായോഗികമാക്കുന്നതിന് താല്പര്യമുള്ള കർഷകരെ തെരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയക്കുന്നതിനാണ് കൃഷിവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. താല്പര്യമുള്ള കർഷകർ ഡിസംബർ 29ന് മുൻപായി കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ (www.aimsnew.kerala.gov.in )മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. പരമാവധി 20 കർഷകർക്കായിരിക്കും അവസരം ലഭിക്കുക.

ഈ പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷകന് വേണ്ട യോഗ്യതകൾ

1. കുറഞ്ഞത് 100 സെന്റോ അതിൽ കൂടുതൽ സ്ഥലത്തോ നിലവിൽ വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് അപേക്ഷ സമർപ്പിക്കാം.

2. കർഷകർക്ക് കൃഷിയിൽ 10 മുതൽ 30 വർഷത്തെ പരിചയം ഉണ്ടായിരിക്കണം

3. കൃഷിയിൽ നിന്നുള്ള വാർഷിക വരുമാനം 2 ലക്ഷമെങ്കിലും ഉണ്ടായിരിക്കണം

4.കർഷകനെ പ്ലസ് ടു പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ് സംസാരിക്കുന്നതിലും എഴുതുന്നതിലും മിതമായ ഗ്രാഹ്യവും ഉണ്ടായിരിക്കണം

5.50 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കർഷകർ ആയിരിക്കണം.

കർഷകർ അപ്‌ലോഡ് ചെയ്യേണ്ട പ്രധാനപ്പെട്ട രേഖകൾ

കൃഷിയിൽ നിന്നുള്ള വാർഷിക വരുമാനം സൂചിപ്പിക്കുന്ന വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ നമ്പറും, കാലാവധി സൂചിപ്പിക്കുന്ന പേജുകളുടെ പകർപ്പും, നിലവിലെ കൃഷിയുടെയും കൃഷിയിൽ സ്വീകരിച്ചിട്ടുള്ള നൂതന സാങ്കേതിക വിദ്യയുടെ ചിത്രങ്ങളും,ഭൂമി സംബന്ധമായ എല്ലാ രേഖകളും നികുതി റസീറ്റ് ഉൾപ്പെടെയും സമർപ്പിക്കുക.

എങ്ങനെ അപേക്ഷിക്കാം

കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ ആദ്യം പൂർത്തീകരിക്കുക. നിലവിൽ ഐഡി ലഭിച്ചവർക്ക് ലോഗിൻ എന്ന മെനു ഉപയോഗപ്പെടുത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർ ഹോം പേജിൽ ഐഡി, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകിയശേഷം ലോഗിൻ അമർത്തുക. തുടർന്ന് വരുന്ന പേജിൽ MY LAND, MY CROPS എന്നീ സൗകര്യങ്ങൾ കാണാവുന്നതാണ്. ഇതിനു മുകളിൽ കാണപ്പെടുന്ന Apply for new Services എന്ന ബട്ടണിൽ അമർത്തുക. തുടർന്നുവരുന്ന സ്ക്രീനിൽ കൃഷിഭവന്റെ പേരും, സേവനം, തരം തുടങ്ങിയവ തിരഞ്ഞെടുക്കുക. പിന്നീട് Apply for new എന്ന ബട്ടണിൽ അമർത്തുക. പിന്നീട് വരുന്ന സ്ക്രീനിൽ അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് നിർദ്ദേശങ്ങൾ വ്യക്തമായി വായിച്ച് proceed ബട്ടൺ അമർത്തുക. തുടർന്നുവരുന്ന സ്ക്രീനിൽ വയസ്സ്, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് വാലിഡിറ്റി, കൃഷിയിൽ നിന്നുള്ള വാർഷിക വരുമാനം, വിമാന ചെലവ് വഹിക്കാൻ തയ്യാറാണോ (Yes or No) തുടങ്ങിയ വിവരങ്ങൾ നൽകുക. ഇതിനൊപ്പം കൃഷിയിൽ നിന്ന് വരുമാനം കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും, വാലിഡിറ്റി ഉള്ള പാസ്പോർട്ടിന്റെ ബന്ധപ്പെട്ട പേജുകളും ഉൾപ്പെടെ അപ്‌ലോഡ് ചെയ്ത് സേവ് ബട്ടൺ അമർത്തുക. അതിനുശേഷം കൃഷിയുടെ വിവരങ്ങൾ ഓരോന്നായി തിരഞ്ഞെടുത്ത് Add ബട്ടൺ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുക.

ഒന്നിൽ കൂടുതൽ ഭൂമി ഉണ്ടെങ്കിൽ ഓരോ ഭൂമിയും തിരഞ്ഞെടുത്തതിനു ശേഷം ആ ഭൂമിയിലെ കൃഷിയുടെ വിവരങ്ങൾ നൽകാൻ മറക്കരുത്. ഇതുകൂടാതെ പ്രവർത്തന വിവരങ്ങൾ, ഉപയോഗിച്ചിട്ടുള്ള ന്യൂതന സാങ്കേതികവിദ്യകൾ എന്നിവയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുക. Total land area owned എന്ന കോളം കൃഷിഭൂമി വിവരങ്ങൾ നൽകുമ്പോൾ ഓട്ടോമാറ്റിക്കായി ഫിൽ ചെയ്യും. പിന്നീട് സേവ് ബട്ടൺ അമർത്തുക.പിന്നീട് വിദ്യാഭ്യാസ യോഗ്യത ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം എന്നിവയിൽ യോഗ്യമായ തിരഞ്ഞെടുത്ത് നൽകുക, ആവശ്യമായ രേഖകളും സമർപ്പിക്കുക. പിന്നീട് Save ബട്ടൺ അമർത്തുക.

അതിനുശേഷം Submit Application എന്ന ബട്ടൺ അമർത്തുക. തുടർന്ന് സമർപ്പിക്കപ്പെടാൻ പോകുന്ന അപേക്ഷയുടെ ഒരു പ്രിവ്യു കാണാൻ നിങ്ങൾക്ക് സാധിക്കും. നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിച്ചു മാത്രം Final Submit ബട്ടൺ അമർത്തുക. Final submit ബട്ടന്റെ സമീപം നൽകിയിട്ടുള്ള print application ഉപയോഗപ്പെടുത്തി അപേക്ഷ പ്രിൻറ് എടുക്കാവുന്നതാണ്. പ്രൊഫൈൽ വിവരങ്ങൾ മാറ്റുന്നതിന് ഹോം പേജിൽ വലതുവശത്ത് നൽകിയിട്ടുള്ള പ്രൊഫൈൽ മെനു ഉപയോഗിച്ചാൽ മതി.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് സ്റ്റേറ്റ് ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പർ 0471-2968122,0471-2309122.

വിവരങ്ങൾക്ക് കടപ്പാട് ഐടി ഡിവിഷൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്

Tags: israil farmingkerala
Share17TweetSendShare
Previous Post

ഈ ചെടി വീട് ആരുടെയും മനം കവരും!

Next Post

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

Related Posts

bird flu
അറിവുകൾ

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്
അറിവുകൾ

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല
കൃഷിവാർത്ത

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

Next Post
കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV