സംസ്ഥാനത്തെ കർഷകർക്ക് ആവശ്യമായ അളവിൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ യഥാസമയം ലഭ്യമാക്കാൻ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് കൃഷി വകുപ്പ്. ഡിപ്പാർട്ട്മെന്റ് ഫാമുകളുടെ നവീകരണവും, ഹൈടെക് ഫാമിംഗ്, കൃത്യത കൃഷി, അക്വാപോണിക്സ്, സംയോജിത കൃഷി സമ്പ്രദായ മാതൃകകൾ തുടങ്ങി നൂതനമായ കാർഷിക സാങ്കേതികവിദ്യകളുടെ പ്രദർശന കേന്ദ്രങ്ങൾ ആയി വികസിപ്പിക്കുന്നതിനും വിഭാവനം ചെയ്യുന്നു. ഈ പദ്ധതിക്കായി ഈ വർഷം 1425 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
നടീൽ വസ്തുക്കളുടെ ഉത്പാദനം, വിത്തുല്പാദനം, സംയോജിത സമ്പ്രദായ മാതൃകകൾ, ഹൈടെക് ഫാമിംഗ്, കൃത്യത കൃഷി, അക്വാ കൾച്ചർ, ടിഷ്യു കൾച്ചർ,നൂതന കാർഷിക സാങ്കേതിക വിദ്യകളുടെ പ്രദർശനം എന്നിവയ്ക്കായി 1125 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വിഎസ് പി സി കെ മുഖേന പഴങ്ങളുടെയും പച്ചക്കറികളുടെ നടീൽ വസ്തുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താൻ 100 ലക്ഷം രൂപയും ഫാമുകളിൽ യന്ത്രവൽക്കരണവും അടിസ്ഥാന സൗകര്യ വികസനത്തിനായി 150 ലക്ഷം രൂപയും പ്രോജക്ട് അടിസ്ഥാനത്തിൽ ഡിപ്പാർട്ട്മെന്റ് ഫാമുകളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പനയും ബ്രാൻഡിങ്ങും സംബന്ധിച്ച് 50 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
Discussion about this post