Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പദ്ധതികൾ

അറിയാം. കൃഷി വകുപ്പിന്റെ സഹായങ്ങള്‍

Agri TV Desk by Agri TV Desk
June 25, 2020
in പദ്ധതികൾ
925
SHARES
Share on FacebookShare on TwitterWhatsApp

‘മരുന്നടിച്ച പച്ചക്കറി കഴിച്ചു മടുത്തു’ വിരലില്‍ എണ്ണാവുന്ന വീടുകളില്‍ ഒഴികെ ബാക്കി എല്ലായിടത്തും ഈ പരാതി കേള്‍ക്കാം.ഇതിനൊരു പരിഹാരമാകുകയാണ് കൃഷി വകുപ്പിന്റെ ‘ജീവനീ – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി’. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, കൃഷി – ആരോഗ്യ വകുപ്പുകള് ചേര്‍ന്നൊരുക്കിയ സംരംഭമാണിത്. കൃഷി വകുപ്പ് ഒരുക്കിയ സഹായങ്ങളില്‍ ചിലത്‌ പരിചയപ്പെടാം.

മഴമറ നിര്‍മാണം

വര്ഷം മുഴുവന്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ വിളവ് ലഭിക്കാനായി ആശ്രയിക്കാവുന്ന കൃഷി രീതിയാണ് മഴമറ കൃഷി. 100 സ്ക്വയര്‍ മീറ്ററിന് 5000 രൂപ വരെ സബ്സിഡിയാണ് ഇതിനു നല്‍കുന്നത്.

ഫെര്ട്ടിഗേഷന്‍

ജലസേചനത്തോടൊപ്പം തന്നെ വളപ്രയോഗവും നടത്തുന്ന കൃഷി രീതിയാണിത്. 50സെന്‍റിന് 3000 രൂപ വരെ ധനസഹായം ഈ കൃഷി രീതിക്ക് ലഭിക്കും.

‘എ’ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍

മികച്ച പച്ചക്കറി ക്ലസ്റ്ററുകള്‍ക്ക് പ്രാദേശിക വിപണി സജ്ജമാക്കുന്നതിനും കൃഷി വികസനത്തിനായും 6.3 ലക്ഷം രൂപ ധനസഹായം ലഭിക്കും.

കൃഷി പാഠശാല

കര്‍ഷകര്‍ക്ക് ഒപ്പം പൊതു ജനങ്ങള്‍ക്കും വേണ്ടിയും വര്ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കാര്‍ഷിക പരീശിലന പരിപാടികള്‍ സംഘടിപ്പിക്കുന്നു.

തേങ്ങ അരയ്ക്കാന്‍ ഇല്ലെങ്കില്‍ പണ്ടൊക്കെ ആളുകള്‍ തെങ്ങിന്‍റെ മൂട്ടിലേക്കാണ് പോയിരുന്നതെങ്കില്‍ നമ്മുടെ തലമുറ പോകുന്നത് കടയിലേക്കാണ്. ആ ശീലത്തിന് ഇനി വിശ്രമം നല്‍കാം. വീട്ടില്‍ ഒരു കല്‍പ്പവൃക്ഷവും കൂടെ കുറച്ച് ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിക്കാം. വാര്‍ഡുകള്‍ തോറും 75 തെങ്ങിന്‍ തൈകള്‍ എന്ന കണക്കില്‍ 10 വര്ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ക്ക് ഒപ്പം 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകളും കൃഷി ഭവന്‍ മുഖേന വിതരണത്തിനു ഒരുങ്ങുന്നുണ്ട്.

കൃഷിയിടങ്ങളില്‍ നിന്ന് കൃഷി പണികള്‍ ഏറ്റെടുത്ത് നടത്താനായി ഇനി മുതല്‍ എല്ലാ ബ്ലോക്കുകളിലും പഞ്ചായത്തുകളിലും അഗ്രോ സര്‍വിസ് സെന്റര്‍ അഥവാ കാര്‍ഷിക കര്‍മ സേനയുണ്ടാകും. കൂടാതെ തിരുവാതിര ഞാറ്റുവേല കാലയളവില്‍ കര്‍ഷകര്‍ക്ക്  ഗുണമേന്മയുള്ള നടില്‍ വസ്തുക്കള്‍ വിതരണം ചെയ്യാനായി ഞാറ്റുവേല ചന്തകളും  വിവിധ കാര്‍ഷിക പദ്ധതികളെ കുറിച്ച് അവബോധം നല്‍കാനായി കര്‍ഷകസഭകളും ഉണ്ടാകും.

കാര്‍ഷികവിളകള്‍ക്ക് പരിരക്ഷയും ഒരുക്കുന്നുണ്ട് സര്‍ക്കാര്‍.പ്രകൃതിക്ഷോഭം നിമിത്തമുണ്ടായ കൃഷി നാശത്തിന് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ നഷ്ടപരിഹാരം ലഭിക്കും. ചുരുങ്ങിയ പ്രീമിയം നിരക്കില്‍ കൂടുതല്‍ നഷ്ടപരിഹാരം എന്ന്‍ സാരം. 27ഇനം കാര്‍ഷിക വിളകള്‍ക്കായി 12 ഇരട്ടി വരെയാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചിരിക്കുന്നത്. കാലാവസ്ഥാധിഷ്ടിത വില ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം വിജ്ഞാപനം ചെയ്യുന്ന വിളകള്‍ക്കും കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന വിളനാശത്തിനും നഷ്ടപരിഹാരമുണ്ട്. കൂടാതെ PMFBY പ്രകാരം പ്രഖ്യാപിത വിളകള്‍ക്ക് ഉണ്ടാകുന്ന ഉത്പാദന നഷ്ടത്തിനു ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നുണ്ട്.

എല്ലാ കര്‍ഷകര്‍ക്കും കിസാന്‍  ക്രെഡിറ്റ്‌ കാര്‍ഡ് നല്‍കും.ഒപ്പം കാര്‍ഡ് പ്രകാരം ഈടില്ലാതെ 4% പലിശനിരക്കില്‍ ദേശസാല്കൃത ബാങ്കിലൂടെ ഹ്രസ്വകാല വായ്പകളും, കേരള ബാങ്കിലൂടെ കുറഞ്ഞ പലിശ നിരക്കില്‍ ദീര്‍ഘ കാല വായ്പകളും, .പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളില്‍ നിന്ന് 6.8% പലിശ നിരക്കില്‍ ഹ്രസ്വകാല വായ്പകളും ലഭ്യമാക്കുന്നുണ്ട്.
കര്‍ഷകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാനും സാങ്കേതിക സഹായത്തിനും കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളിലെയും കൃഷി വകുപ്പിലെയും വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ബ്ലോക്ക്‌ തല നോളഡ്ജ് സെന്‍റെറുകളും വരുന്നു.

ഇതിനു പുറമേ കാര്‍ഷിക യന്ത്രവത്ക്കരണം, അഗ്രി ബിസിനസ്,കര്‍ഷകൊദ്പ്പാദന കമ്പനികള്‍ എന്നിവയ്ക്കും സാമ്പത്തിക സഹായവും സബ്സിഡിയും നല്‍കുന്നുണ്ട്.

Share925TweetSendShare
Previous Post

രാമച്ചം: ഗുണങ്ങളും നടീല്‍രീതിയും

Next Post

കൂര്‍ക്ക: പോഷകാംശം കൂടുതലുള്ള കിഴങ്ങുവര്‍ഗവിള

Related Posts

കൃഷിവാർത്ത

കിസാൻ ക്രെഡിറ്റ് കാർഡിന് ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ധനസഹായം, വ്യക്തിഗത സംരംഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി

Ration card
പദ്ധതികൾ

റേഷൻ കാർഡിലെ തെറ്റ് തിരുത്താം, തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനകരമെന്ന് മന്ത്രി ജി.ആർ അനിൽ

Next Post

കൂര്‍ക്ക: പോഷകാംശം കൂടുതലുള്ള കിഴങ്ങുവര്‍ഗവിള

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies