തിരുവനന്തപുരം: നാല് വർഷത്തിനിടെ സംസ്ഥാനത്ത് കൃഷി വകുപ്പ് വിതരണം ചെയ്തത് 3.11 കോടി ഫലവൃക്ഷ തൈകളെന്ന് റിപ്പോർട്ട്. ഇക്കാലയളവിൽ തൈ ഉത്പാദനത്തിന് കൃഷി വകുപ്പ് ചെലവിട്ടത് 34.07 കോടി രൂപയാണ്.
ഗ്രാഫ്റ്റഡ്, ടിഷ്യുകൾച്ചർ ഇനങ്ങൾക്ക് 75 ശതമാനം സബ്സിഡിയോടെയും മറ്റുള്ളവ സൗജന്യവുമായാണ് വിതരണം ചെയ്തത്. കൃഷിഭവനുകളിൽ രജിസ്റ്റർ ചെയ്ത കർഷകർക്കും പൊതുജനങ്ങൾക്കും തൈ നൽകാറുണ്ട്. നാല് വർഷത്തിനിടെ ഗുണഭോക്തൃവിഹിതം വഴി 8.36 കോടി രൂപയാണ് വകുപ്പിന് ലഭിച്ചത്.
പഴവർഗങ്ങളിൽ കേരളം കയറ്റുമതി ചെയ്യുന്നതിൽ പ്രധാനമായും മാമ്പഴമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,332.42 ടൺ മാമ്പഴമാണ് കയറ്റുമതി ചെയ്തത്.
Agricultural department distributed 3.11 crore fruit tree saplings in four years which costs 34.07 crores
Discussion about this post