കോവിഡ് കാല തകർച്ചയിൽ വായ്പ ആശ്വാസം കാത്തിരിക്കുന്നത് രണ്ടര ലക്ഷത്തോളം കർഷകരാണെന്ന് കർഷക സംഘടനകളുടെ കണക്ക്. കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമെടുക്കാതെ സർക്കാർ മുന്നോട്ടു പോകുന്നു. 2 ലക്ഷം രൂപ വരെ പ്രാഥമിക സംഘങ്ങളിൽ നിന്ന് വായ്പ എടുത്തവരുടെ അപേക്ഷകളാണ് പദ്ധതിയിൽ പരിഗണിക്കുന്നത്.
അപേക്ഷ അംഗീകരിച്ചാൽ വായ്പയിൽ പാതി സംഘത്തിന് സർക്കാർ നൽകും. ബാക്കി പാതി ക കൃഷിക്കാരനും അടയ്ക്കണം. എന്നാൽ കമ്മീഷൻ അംഗീകരിച്ച അപേക്ഷകളിലും സർക്കാർ വിഹിതം സംഘങ്ങൾക്ക് കൊടുക്കാൻ ബാക്കിയാണ്. മൊത്തം 747 കോടി രൂപയുടെ കടാശ്വാസം കമ്മീഷൻ അംഗീകരിച്ചതിൽ 346 കോടി മാത്രമാണ് സംഘങ്ങൾക്ക് സർക്കാർ നൽകിയത്.
Discussion about this post